ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ താരമാണ് രാധിക. സഹതാരമായിട്ടാണ് സിനിമയില്‍ തിളങ്ങിയതെങ്കിലും ക്ലാസ്മേറ്റ്സ് എന്ന ചിത്രം താരത്തിന് തന്റെ സിനിമ ജീവിതത്തിന് നൽകിയ വഴിത്തിരിവ് എടുത്തു പറയേണ്ടതുമാണ്. റസിയ എന്ന കഥാപാത്രം യൂത്തിനിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ എത്തുകയാണ്. മഞ്ജു വാര്യര്‍ ചിത്രമായ ആയിഷയിലൂടെയാണ് മടങ്ങി എത്തുന്നത്.
തിരിച്ച് വരവിന്റെ പ്രധാന കാരണം മഞ്ജു വാര്യര്‍ തന്നെയാണ്. മഞ്ജു ചേച്ചിക്കൊപ്പം ഉള്ള സിനിമ ആയത് കൊണ്ടാണ് അയിഷ കമിറ്റ് ചെയ്തത്. മഞ്ജു ചേച്ചിയ്ക്ക് ഒപ്പമുള്ള അഭിനയാനുഭവം പങ്കുവയ്ക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ശരിയ്ക്കും ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് മഞ്ജു ചേച്ചി. അവര്‍ക്കൊപ്പം കുറച്ച് സ്ക്രീനുകള്‍ പങ്കിടാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അയിഷയിലെ എന്റെ കഥാപാത്രം രസകരമാണ് എന്നും രാധിക പറയുന്നു.
ഭൂരിഭാഗവും ചിത്രീകരണം നടന്നത് യുഎഇയില്‍ ആണ് എന്നതാണ്. ബഹുഭാഷ ചിത്രം എന്നതും, ബിഗ് സെകെയില്‍ ചിത്രമാണ് എന്നതും സിനിമ ഏറ്റെടുക്കാനുള്ള കാരണമായി രാധിക പറയുന്നു. വളരെ രസകരമായിരുന്നുവത്രെ സെറ്റിലുള്ള ഓരോ ദിവസവും. ചെറുപ്പക്കാരായ മള്‍ട്ടി നാഷണല്‍ ക്രൂ ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ചിരിയ്ക്കുന്നത്.
മഞ്ജു വാര്യരുടെ ബഹുഭാഷ ചിത്രത്തിന് വേണ്ടി ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ഇത് മറ്റൊരു കാരണമായി രാധിക പറയുന്നു. ഈ ഒരു ഭാഗത്ത് കുറച്ച് സെക്കന്റുകള്‍ തനിയ്ക്കും ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് രാധിക തിരിച്ചുവരവില്‍ സന്തോഷിക്കുന്ന മൂന്നാമത്തെ കാര്യം. കുറച്ച് സെക്കന്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ അനുഭവം തനിയ്ക്ക് രോമാഞ്ചമുണ്ടാക്കി എന്നും താരം കൂട്ടിച്ചേര്‍ത്തു.