പിറന്നാൾ കേക്ക് വാളുകൊണ്ട് മുറിച്ച്‌ വിജയ് സേതുപതി; വിവാദമായതോടെ ക്ഷമാപണവുമായി താരം

Malayalilife
പിറന്നാൾ കേക്ക് വാളുകൊണ്ട് മുറിച്ച്‌ വിജയ് സേതുപതി; വിവാദമായതോടെ ക്ഷമാപണവുമായി താരം

തെന്നിന്ത്യയുടെ പ്രിയ താരമാണ് വിജയ് സേതുപതി. താരത്തിന് ഇന്ന് പിറന്നാൾ ദിനം കൂടിയാണ്. സിനിമ മേഖലയിൽ നിന്ന് ഉൾപ്പെടെ ഉള്ളവർ എല്ലാവരും താരത്തിന് ആശസമകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ ഇന്ന് താരത്തിന്റെ പിറന്നാൾ ആഘോഷം വിവാദമായിരിക്കുകയാണ്. വാളുകൊണ്ട് കേക്ക് മുറിച്ച്‌ പിറന്നാൾ ആഘോഷിച്ചത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സമാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. 

വിജയ് സേതുപതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്റെ ജന്മദിനത്തിൽ എന്നെ ആശംസിച്ച സിനിമാ മേഖലയിലെ എല്ലാ താരങ്ങൾക്കും ആരാധകർക്കും നന്ദി. ഈ അവസരത്തിൽ, ജന്മദിനാഘോഷ വേളയിൽ എന്റെ ഓഫീസിൽ മൂന്ന് ദിവസം മുമ്പ് എടുത്ത ഫോട്ടോ ചർച്ചചെയ്യപ്പെട്ടു. പിറന്നാൾ കേക്ക് അതിൽ വാളുപയോഗിച്ച്‌ ഉപയോഗിച്ച്‌ മുറിക്കുമായിരുന്നു. പോൺ റാം സർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ ഞാൻ അഭിനയിക്കാൻ പോകുന്നത്.

ചിത്രത്തിന്റെ കഥ അനുസരിച്ച്‌ പട്ടാക്ക് വാൾ പ്രധാന കഥാപാത്രമായിരിക്കും. അതിനാൽ എന്റെ ജന്മദിനം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിനിടെ ഞാൻ അതേ വാൾ ഉപയോഗിച്ച്‌ കേക്ക് മുറിച്ചു. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടം വെച്ചു. ഇനിമുതൽ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്.
 

Actor vijay sethupathy birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES