Latest News

എന്റെ ഒരു സിനിമയും എന്റെ മകൾ ഇതുവരെ കണ്ടിട്ടില്ല; അവൾ സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

Malayalilife
എന്റെ ഒരു സിനിമയും എന്റെ മകൾ ഇതുവരെ കണ്ടിട്ടില്ല; അവൾ സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത ആരധകരുടെ കണ്ണിലുണ്ണിയാണ്. ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. പൃഥ്വിയും സുപ്രിയയും സ്ഥിരമാക്കിയ തന്നെ മകളുടെ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്. എന്നാൽ  ഇപ്പോൾ മകളുടെ ചില വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ പൃഥ്വിരാജ്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് മകളെ കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വി മറുപടി നൽകിയത്.

എന്റെ ഒരു സിനിമയും എന്റെ മകൾ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവൾ കാണുന്ന കണ്ടന്റ്, പ്രൊഗ്രസീവ്‌ലി അതിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട്. ഇപ്പോൾ അവൾ സ്‌ക്രീനിന് മുൻപിൽ ഇരിക്കുന്നത് തന്നെ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളിലെ ക്ലാസ് കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുൻപിൽ ആയതുകൊണ്ട്, അതിന് ശേഷം ഞങ്ങൾ കൊടുക്കാറില്ല.

പിന്നെ ഇപ്പോൾ അവളുടെ താത്പര്യവും കുറച്ചുകൂടി പുസ്തകം വായിക്കലിലൊക്കെയാണ്. ഒരുപക്ഷേ അതും മാറിയേക്കാം. അങ്ങനെ പ്രോഗ്രസീവ്‌ലി കാണുന്ന കണ്ടന്റിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. വേറൊന്നും കൊണ്ടല്ല ഒന്ന് കുട്ടികൾക്ക് ചില സിനിമകൾ മനസിലാക്കിയെടുക്കാൻ പറ്റില്ല. ഇപ്പോൾ ജന ഗണ മന എന്ന സിനിമ ആറ് വയസോ ഏഴ് വയസോ ഉള്ള ഒരു കുട്ടി കണ്ടാൽ അത് മുഴുവൻ മനസിലാക്കിയെടുക്കാൻ അവർക്ക് കഴിയില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ ഇരുന്ന് പറഞ്ഞ് കൊടുക്കണം ഇത് ഇങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ.

അത് ഇപ്പോൾ പറഞ്ഞുകൊടുക്കേണ്ടെന്ന് തോന്നി. അവൾ സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്. ഈയടുത്തിടയ്ക്ക് ഐസ് ഏജ് എന്ന ഒരു ആനിമേഷൻ സിനിമ ഞങ്ങൾ ഒരുമിച്ചിരുന്ന് ആദ്യമായിട്ട് കണ്ടു. അങ്ങനെ ചെറുതായൊക്കെ കണ്ടുവരട്ടെ. എന്താണ് അച്ഛന്റെ സിനിമ കാണിക്കാത്തതെന്ന് എന്നോട് അവൾ ചോദിക്കാറുണ്ട്. അല്ല, അത് കുട്ടികൾ കാണണ്ട എന്ന് ഞാൻ പറയും. അപ്പോൾ വെച്ച ഡിമാന്റ്, എന്നാൽ കുട്ടികൾക്ക് കാണാൻ പറ്റുന്ന ഒരു സിനിമ ചെയ്യണമെന്നാണ്.

Actor prithviraj words about daughter alamkrutha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES