Latest News

വിജയ് ബാബുവിനെ വെറുതെ സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാവില്ല; സംഘടനയിലെ മറ്റ് അംഗങ്ങളെക്കൂടി കേള്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്: മണിയൻപിള്ള രാജു

Malayalilife
 വിജയ് ബാബുവിനെ വെറുതെ സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാവില്ല; സംഘടനയിലെ മറ്റ് അംഗങ്ങളെക്കൂടി കേള്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്: മണിയൻപിള്ള രാജു

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി  സമൂഹമാധ്യമങ്ങളിലാകെ ചർച്ച ചെയ്യപ്പെടുന്നത് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു നടി നൽകിയ ബലാത്സംഗ പാർഥിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ്. നിരവധി താരങ്ങൾ ഉൾപ്പെടെ ഉള്ളവർ ഈ വിഷയത്തിൽ പ്രതീകരണവുമായി രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരസംഘടന അമ്മയ്ക്കുള്ളില്‍ ഇതേ വിഷയവുമായി ചർച്ചകൾ തുടരുകയാണ്. എന്നാൽ ഇപ്പോൾ നടി  മാലാപാര്‍വതിയുടെ രാജിയില്‍ പ്രതികരണവുമായി മണിയന്‍ പിള്ളരാജു രംഗത്ത് വന്നിരിക്കുകയാണ്.

ഒരു സംഘടനയെന്ന നിലയില്‍ അതിന്റേതായ പ്രൊസീജിര്‍ ഉണ്ട്. അല്ലാതെ വിജയ് ബാബുവിനെ വെറുതെ സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാവില്ല.തെറ്റുകാരനെങ്കില്‍ അയാളെ ശിക്ഷിക്കട്ടെ മാലാ പാര്‍വതിയ്ക്ക് എന്തും ചെയ്യാം പക്ഷേ സംഘടനയിലെ മറ്റ് അംഗങ്ങളെക്കൂടി കേള്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്.

സ്ത്രീകള്‍ക്ക് അവരുടെ സംഘടനയുണ്ട് താനും. മറ്റെന്നാള്‍ ചേരുന്ന യോഗത്തിലേക്ക് ഡബ്‌ള്യുസിസിയെ ഉള്‍പ്പെടെ വിളിച്ചിട്ടുണ്ട്. മണിയന്‍ പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ഐസിസിയുടെ സ്ഥാനത്തിരുന്നു കൊണ്ട് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തില്‍ ഉണ്ടായത് എന്ന് മാല പാര്‍വതി പറഞ്ഞു. അതിനാലാണ് താന്‍ രാജിവെക്കുന്നതെന്നും മാല പാര്‍വതി പറഞ്ഞു.

Actor maniyan pilla raju words against mala parvathy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES