മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജോയ് മാത്യു.നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം അലനും താഹയ്ക്കും യുഎപിഎകേസില്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് എത്തിയിരിക്കുകയാണ്.അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ കോടതിയില്‍ നിന്ന് വിടുവിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുന്പില് എന്റെ കൂപ്പുകൈ, അങ്ങേയ്ക്ക് കാപ്സ്യൂള്‍ രൂപത്തില്‍ ഒരു നമസ്കാരം കൂടി എന്നാണ് കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
മഹാമനസ്കതേ നമിക്കുന്നു നിന്നെ ഞാന്‍ !
സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളുടെ നേര്‍ക്ക് , അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചും സര്‍വ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകള്‍ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുന്പില് എന്റെ കൂപ്പുകൈ.
കുട്ടികള്‍ക്കെതിരെയുള്ള തെളിവുകള്‍ക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്സ്യൂള്‍ രൂപത്തില്‍ ഒരു നമസ്കാരം കൂടി .