Latest News

സ്യൂട്ട് അണിഞ്ഞ് സുന്ദരനായി ഇന്ദ്രജിത്ത്; മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്‌ലര്‍ സെക്കന്റെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു 

Malayalilife
 സ്യൂട്ട് അണിഞ്ഞ് സുന്ദരനായി ഇന്ദ്രജിത്ത്; മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്‌ലര്‍ സെക്കന്റെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു 

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്റ് മിസ്സസ്സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.സ്യൂട്ട് അണിഞ്ഞ് സുന്ദരമുഖനായി നില്‍ക്കുന്ന ഇന്ദ്രജിത്ത് സുകുമാരന്റെ പോസ്റ്ററാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.നേരത്തേ അനശ്വര രാജന്റെ പോസ്റ്ററോടെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കുള്ള നടിയായി മാറിയിരിക്കുന്ന അനശ്വരരാജന്‍ ഈ ചിത്രത്തിലെ നായികയായിരിക്കു
ന്നത് ഈ ചിത്രത്തിന്റെ ആകര്‍ഷണീയത ഏറെ വര്‍ദ്ധിപ്പിക്കുന്നു..  
ട്രാവല്‍ പശ്ചാത്തലത്തിലൂടെ ത്രില്ലര്‍ ചിത്രമാണ് ദിപു കരുണാകരന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തികച്ചും പുതുമയുള്ള ഒരിതി വൃത്തം.
 
ഹൈലൈന്‍ പിക് ച്ചേര്‍സിന്റെ ബാനറില്‍പ്രകാശ് ഹൈലൈന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
മൂന്നാറും തിരുവനന്തപുരവുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്.രാഹുല്‍ മാധവ്, ബിജു പപ്പന്‍, ദീപുകരുണാകരന്‍, സോഹന്‍ സീനുലാല്‍, എന്‍.എം. ബാദുഷ, ജിബിന്‍, ധന്വന്തരി . ജോണ്‍ ജേക്കബ്,സാം ജി ആന്റണി, ശരത്ത് വിനായക്, കുടശ്ശനാട് കനകം, റോസിന്‍ ജോളി, ഡയാനാ ഹമീദ്. മനോഹരിയമ്മ, ലയാ സിംസണ്‍, എന്നിവരും പ്രധാന വേഷങ്ങളിലെ ത്തുന്നു.

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ബാബു.ആര്‍.
തിരക്കഥ - അര്‍ജന്‍.ടി.സത്യന്‍
സംഗീതം - മനു രമേശ്.
ഛായാഗ്രഹണം - പ്രദീപ് നായര്‍
എഡിറ്റിംഗ് - സോബിന്‍' കെ.സോമന്‍ 
കലാസംവിധാനം -സാബുറാം.
കോസ്റ്റും - ഡിസൈന്‍ - ബ്യൂസി ബേബി.ജോണ്‍
മേക്കപ്പ് - ബൈജു ശശികല.
നിശ്ചല ഛായാഗ്രഹണം. അജി മസ്‌ക്കറ്റ്.
ക്രിയേറ്റീവ് ഡയറക്ടര്‍ - ശരത്ത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംജി എം. ആന്റണി,
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ശ്രീരാജ് രാജശേഖരന്‍
ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷന്‍ മാനേജര്‍ 
കുര്യന്‍ ജോസഫ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരുകന്‍ എസ്.
ആഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈന്‍ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
വാഴൂര്‍ ജോസ്.

Mr and Mrs Bachelor second look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES