Latest News

മോഹന്‍ലാല്‍ പ്രാധാനമന്ത്രി ആകുമെന്ന് ഉറപ്പായി കഴിഞ്ഞു; 40 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഈ നടന്‍ പകര്‍ന്നാടിയ വേഷങ്ങള്‍ അത്രമേല്‍ പ്രിയം

Malayalilife
  മോഹന്‍ലാല്‍ പ്രാധാനമന്ത്രി ആകുമെന്ന് ഉറപ്പായി കഴിഞ്ഞു; 40 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഈ നടന്‍ പകര്‍ന്നാടിയ വേഷങ്ങള്‍ അത്രമേല്‍ പ്രിയം

ലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്ന നടന്‍ ഒരു വികാരമാണ്. 40 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഈ നടന്‍ പകര്‍ന്നാടിയ വേഷങ്ങള്‍ അത്രമേല്‍ പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ നേടിക്കഴിഞ്ഞു. ഈ സ്വീകാര്യത കൊണ്ടുതന്നെയാകണം സിനിമയ്ക്കകത്തായാലും പുറത്തായാലും ലാലിന്റെ ഓരോ അഭിപ്രായവും ചര്‍ച്ചയാകുന്നത്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന് പിന്നാലെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നുവരെ ശ്രുതി പരന്നു. ഇതിനോടൊന്നും പ്രതികരിച്ചില്ലെങ്കിലും മോഹന്‍ലാല്‍ പ്രാധാനമന്ത്രി ആകുമെന്ന് ഉറപ്പായി കഴിഞ്ഞു. അത് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം

സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുക. ലാല്‍ പ്രധാനമന്ത്രിയായുള്ള ചിത്രത്തിന്റെ ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്തായാലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാവുകയുള്ളു.

സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മാണം.

Mohanlal-new film-playing role of Prime Minister

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES