നെഗറ്റീവ് റിവ്യുസിനെ കാറ്റില്‍ പറത്തി മോഹന്‍ലാലിന്റെ ഒടിയന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ചിത്രത്തിലെ കൊണ്ടോരാം എന്ന ഗാനം ഹിറ്റായിരുന്നു. മാണിക്യനും പ്രഭയും തമ്മിലുളള പ്രണയമാണ് കൊണ്ടോരാം എന്ന ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒടി വിദ്യയിലൂടെ മണിക്യന്‍ മാനായി മാറുന്നതാണ് ഗാനത്തിലുളളത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യുബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരുന്നു ഗാനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്കു എം. ജയചന്ദ്രന്‍ ആണ് ഈണം നല്‍കിയത്. ശ്രയ ഘോഷാലും സുദീപ് കുമാറും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വ്യത്യസ്തമായ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കയാണ് മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ വിജയി ശ്രീഹരിയും സഹോദരന്‍ ശ്രീരാഗും. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
പുല്ലാങ്കുഴല്‍നാദത്തിലാണ് ഗാനത്തിന്റെ തുടക്കം. ഗാനത്തിന്റെ നാടോടി തനിമ നഷ്ടപ്പെടുത്താതെയാണ് ദൃശ്യാവിഷ്‌കാരം. ബിഷോയ് അനിയനാണ് പുല്ലാങ്കുഴല്‍ വായിക്കുന്നത്. ഗാനത്തിനൊടുവില്‍ മോഹന്‍ലാലിന്റെ ഒടിയന്‍ രൂപം കളിമണ്ണില്‍ തീര്‍ക്കുന്നുണ്ട് ശ്രീരാഗ്. ഗാനത്തിന്റെ നാടോടി തനിമ നഷ്ടപ്പെടുത്താതെയാണ് ദൃശ്യാവിഷ്‌കാരം. വലിയ സ്വീകരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഇരുവരും ഒന്നിനൊന്നു മികച്ച രീതിയിലാണ് ഗാനം ആലപിച്ചിരിക്കുന്നതെന്നാണ് പലരുടേയും അഭിപ്രായം. ഒന്നേകാല്‍ ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്