ജീത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം സിനിമയിലെ പുതിയ ഗാനം പുറത്ത്. 'ജാഡ' എന്ന പേരില്‍ പുറത്തിറങ്ങിയ പാട്ടിന് വിനായക് ശശികുമാര്‍ ആണ് വരികള്‍ കുറിച്ചത്. സുഷിന്‍ ശ്യാം ഈണമൊരുക്കിയ ഗാനം ശ്രീനാഥ് ഭാസിയാണ് ആലപിച്ചത്. മണിക്കൂറുകള്‍ക്കകം 5 ലക്ഷത്തിനടുത്ത് പ്രേക്ഷകരെ നേടിയ ഗാനം ട്രെന്‍ഡിങിലും ഇടം പിടിച്ചു.രോമാഞ്ചത്തിനുശേഷം സുഷിനും വിനായക് ശശികുമാറും വീണ്ടും ഒരുമിക്കുകയാണ്.
ഫഹദ് ഫാസില്‍ നായകനാകുന്ന ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍ മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മാണം. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ഛായാഗ്രഹണം സമീര്‍ താഹിര്‍.ഏപ്രില്‍ 11 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.പി.ആര്‍.ഒ എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത