Latest News

അത് ശരിയായില്ല, അതൊന്ന് ചെയ്യണമെന്ന് തോന്നിയത് ബാഹുബലിയിലെ പ്രഭാസിന്റെ വേഷം; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ അതിഥിയായി എത്തിയ ഇന്ദ്രന്‍സ് കാണികളെ ചിരിപ്പിക്കുന്ന വീഡിയോയുമായി ജയസൂര്യ; സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം

Malayalilife
 അത് ശരിയായില്ല, അതൊന്ന് ചെയ്യണമെന്ന് തോന്നിയത് ബാഹുബലിയിലെ പ്രഭാസിന്റെ വേഷം; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ അതിഥിയായി എത്തിയ ഇന്ദ്രന്‍സ് കാണികളെ ചിരിപ്പിക്കുന്ന വീഡിയോയുമായി ജയസൂര്യ; സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം

ലയാളത്തിന്റെ മികച്ച താരങ്ങളില്‍ ഒരാളാണ് ഇന്ദ്രന്‍സ്. രസകരമായ ശൈലിയും അവതരണവും താരത്തെ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവന്‍ ആക്കുന്നു. അടുത്തിടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അതിഥിയായി എത്തിയ  ഇന്ദ്രന്‍സിന്റെ  രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുന്നത്. 

ഏതെങ്കിലും സിനിമയിലെ ഒരു കഥാപാത്രം ചെയ്താല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഇന്ദ്രന്‍സിന്റെ മറുപടിയും നിറകൈയടികളോടെ സ്വീകരിക്കുന്ന കാണികളുമാണ് വീഡിയോയില്‍ ഉള്ളത്.കൊച്ചുവീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യയും.

പല നടന്മാരും ചെയ്ത പല കഥാപാത്രങ്ങളുണ്ട്, അതില്‍ വീണ്ടും ഒന്നുകൂടി ചെയ്താല്‍ ശരിയാകും എന്ന് തോന്നിയ കഥാപാത്രം ഏതാണെന്ന് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ഇന്ദ്രന്‍സ് നല്‍കിയ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്.

'അത് ശരിയായില്ല, അതൊന്ന് ചെയ്യണമെന്ന് തോന്നിയത് ബാഹുബലിയിലെ പ്രഭാസിന്റെ വേഷമാണ്.'- എന്ന് പറഞ്ഞുകൊണ്ട് ഇന്ദ്രന്‍സ് ചിരിക്കുകയാണ്. ആ നിഷ്‌കളങ്കമായ ചിരി കണ്ട് കാണികള്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.

നിരവധി ചിത്രങ്ങളാണ് ഇന്ദ്രന്‍സിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദമാണ് ഇന്ദ്രന്‍സിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷറഫുദ്ദീന്‍, അനഘ നാരായണന്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

 

Indrans wants to reprise Prabhas legendary role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക