Latest News

ഷാരൂഖ് ഖാനോടൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടു; കോമഡി ഷോയിലടക്കം സാന്നിധ്യമറിയിച്ചു; ഒടുവില്‍ അര്‍ബുദത്തോട് പൊരുതിയുള്ള ജീവിതത്തില്‍ മടക്കം; പ്രശസ്ത മറാഠി നടന്‍ അതുല്‍ പര്‍ച്വര്‍ അന്തരിച്ചു 

Malayalilife
 ഷാരൂഖ് ഖാനോടൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടു; കോമഡി ഷോയിലടക്കം സാന്നിധ്യമറിയിച്ചു; ഒടുവില്‍ അര്‍ബുദത്തോട് പൊരുതിയുള്ള ജീവിതത്തില്‍ മടക്കം; പ്രശസ്ത മറാഠി നടന്‍ അതുല്‍ പര്‍ച്വര്‍ അന്തരിച്ചു 

പ്രശസ്ത മറാഠി നടന്‍ അതുല്‍ പാര്‍ച്വര്‍ (57) അന്തരിച്ചു. ഒട്ടനവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെയും സനിമകളിലുമടക്കം അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് അതുല്‍ പാര്‍ച്വര്‍. ഒടുവില്‍ അദ്ദേഹം അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. ഷാരൂഖ് ഖാന്‍ അഭിനയിച്ച ചിത്രങ്ങളായ ബില്ലു, പാര്‍ട്ണര്‍, അജയ് ദേവ്ഗണിന്റെ ഓള്‍ദി ബെസ്റ്റ് എന്നീ സിനിമകളിലടക്കം അദ്ദേഹം വേഷം ധരിച്ചിട്ടുണ്ട്. 

നിരവധി കോമഡി റോളുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. അതുപ്പോലെ അദ്ദേഹം കപില്‍ ശര്‍മയുടെ കോമഡി ഷോയിലടക്കം സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അദ്ദേഹം കരളില്‍ അര്‍ബുദം ബാധിച്ചതായി ഒരു ഷോയിലൂടെ വെളിപ്പെടുത്തിയിരുന്നു. അസുഖം തുടങ്ങിയ സമയത്ത് ചികിത്സാപിഴവ് ഉണ്ടായെന്നും നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചതിന് കാരണം അതാണെന്നും നടന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 

പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടശേഷമാണ് കീമോതെറാപ്പി അടക്കമുള്ള ചികിത്സകളിലേക്ക് നീങ്ങിയെതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുപ്പോലെ മറാഠിയില്‍ നിരവധി ആരാധകരും സൗഹൃദങ്ങളും ഉണ്ടായിരുന്ന നടനും കൂടിയാണ് അതുല്‍ പച്വര്‍. നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.

actor atul purchure

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക