ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ വിടവാങ്ങി. 71 വയസായിരുന്നു ഹൃദയസംതംഭനത്തെ തുടര്‍ന്ന് മംബൈ ആശുപത്രിയിലായിൽ വച്ച് ആയിരുന്നു വിയോഗം. ശ്വസന സംബന്ധിയായ ബുന്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.
സരോജിന്റെ ഭര്‍ത്താവ് സോഹന്‍ ലാലാണ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് നൃത്ത സംവിധായികയുടെ മക്കൾ.നാലുപതിറ്റാണ്ടുകളോളം നൃത്തസംവിധാന രംഗത്ത് സജീവമായിരുന്നു സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് ചുവട് വച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് മൂന്നുവട്ടം അര്ഹായുമായിരുന്നു.
1975 ല്‍ മൗസം ആണ് സരോജ് ഖാന്റെ ആദ്യ ചിത്രം ആയിരുന്നെങ്കിലും താരത്തിന് അംഗീകാരണം നേടിയ ചിത്രം 1983ല്‍ പുറത്തിറങ്ങിയ തസാബ് ആണ്. 'ഡോളാ റേ ഡോള'(ദേവദാസ്), 'യേ ഇഷ്‌ക് ഹേയ്'(ജബ് വി മെറ്റ്), 'മണികര്‍ണിക', 'തനു വെഡ്‌സ് മനു റിട്ടേണ്‍സ്' തുടങ്ങിയ ചിത്രങ്ങളില്‍ സരോജ് ഖാന്‍ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.