നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും മൂന്നുമാസം മുമ്പാണ് വിവാഹിതരായത്. എന്നാല്‍ അത്യാഡംബര വിവാഹം നടന്ന് മൂന്നുമാസങ്ങള്‍ പിന്നിടുമ്പോള്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കയാണ്.
ഒരു പ്രമുഖ മാസികയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും വഴക്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. പ്രിയങ്കയും നിക്കും വളരെപ്പെട്ടെന്നാണ് വിവാഹിതരായത്. അതിന്റെ ബുദ്ധിമുട്ടുകള്‍ അവരുടെ ബന്ധത്തിലുണ്ട്. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ആലോചിച്ചുതുടങ്ങി. പ്രിയങ്കയില്‍ 'കൂള്‍' ഭാര്യയെ പ്രതീക്ഷിച്ച നിക്കിന് തെറ്റി. നിക്കിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്ക എന്ന് നിക്കിന് വിവാഹശേഷം മാത്രമാണ് മനസ്സിലായത് ലേഖനത്തില്‍ പറയുന്നു.പക്വതയുള്ള സ്ത്രീയെന്ന നിലയിലാണ് നിക്കിന്റെ കുടുംബം പ്രിയങ്കയെ കണ്ടത്. 36 വയസ്സുള്ള പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് കുടുംബം പറയുന്നു. നിസാരകാര്യത്തിന് പോലും നിക്കും പ്രിയങ്കയും വഴക്കടിക്കുന്നു. ജോലി, പാര്‍ട്ടി, ഒരുമിച്ചുള്ള സമയം കണ്ടെത്തല്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണെന്നും ലേഖനത്തില്‍ ഉണ്ട്. പ്രായ കൂടുതല്‍ കാരണം പക്വതയുള്ള കുടുംബിനിയെയാണ് നിക്കിന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചതെങ്കിലും ഇപ്പോഴും പാര്‍ട്ടിയുമായി നടക്കുന്ന പെണ്ണാണ് പ്രിയങ്കയെന്നാണ് നിക്കിന്റെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നതത്രേ. നിക്കിനോട് ബന്ധം അവസാനിക്കാന്‍ വീട്ടുകാര്‍ അഭ്യര്‍ഥിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നു.
അതേസമയം തന്റെ സോഷ്യല്മീഡിയ അക്കൗണ്ടുകളിലൂടെ പ്രിയങ്ക സ്ഥരമായി നിക്കുമായുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അതേസമയം ഇത് ഗോസിപ്പുകള്‍ മറയ്ക്കാനാണെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ വച്ചായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ മൂന്ന് ദിവസങ്ങളിലായി ആയിരുന്നു വിവാഹചടങ്ങുകള്‍. എന്നാല്‍ പ്രിയങ്കയെ പറ്റി ശത്രുക്കള്‍ മനപ്പൂര്‍വ്വം ഗോസിപ്പ് ഉണ്ടാക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.