ടൊവിനോ തോമസ് ചിത്രം ഡിയര്‍ ഫ്രണ്ടിന് ശേഷം ദിലീപിനെ നായകനാക്കി സിനിമയൊരുക്കാന്‍ വിനീത്  കുമാര്‍; രാജേഷ് രാഘവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരുങ്ങുന്നത് ദിലിപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്റെ ബാനറില്‍

Malayalilife
 ടൊവിനോ തോമസ് ചിത്രം ഡിയര്‍ ഫ്രണ്ടിന് ശേഷം ദിലീപിനെ നായകനാക്കി സിനിമയൊരുക്കാന്‍ വിനീത്  കുമാര്‍; രാജേഷ് രാഘവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരുങ്ങുന്നത് ദിലിപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്റെ ബാനറില്‍

ടൊവിനോ തോമസ് നായകനായ ഡിയര്‍ ഫ്രണ്ട് എന്ന ചിത്രം ഒരുക്കിയ നടനും സംവിധായകനുമായ വിനീത് കുമാര്‍ അടുത്തതായി ദിലീപിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.രാജേഷ് രാഘവന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപാണ് നിര്‍മ്മിക്കുന്നത്. 

ചെട്ടിക്കുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടുനടന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക് എന്ന ആമുഖത്തില്‍ ചിത്രത്തിലേക്ക് കാസ്റ്റിംഗ് കാള്‍ പുറത്തിറങ്ങി. മറ്റ് വിശദാംശങ്ങളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 25-33 വയസ്സിനിടയിലുള്ള ഒരു നടനെ തിരയുന്ന കാസ്റ്റിംഗ് കോള്‍ അടുത്തിടെ അവര്‍ പുറത്തുവിട്ടു. കുത്തിയോട്ടം അറിയാവുന്ന ആരെങ്കിലുമായിരിക്കും കൂടുതല്‍ ഇഷ്ടമെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു.

ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല, ടൊവിനോ തോമസ് ചിത്രം ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്കുശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ വിനീത് കുമാര്‍ കണ്‍മഷി ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 

അതേസമയം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്ര ഷെഡ്യൂള്‍ പാക്കപ്പായി. ഇനി ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇതോടെ ചിത്രീകരണം പൂര്‍ത്തിയാകും.രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന തങ്കമണി ആണ് ചിത്രീകരണം പുരോഗമിക്കുന്ന ദിലീപ് ചിത്രം. നീത പിള്ള ആണ് ദിലീപിന്റെ നായിക.

തെന്നിന്ത്യന്‍ താരം പ്രണിത സുഭാഷ് ആണ് മറ്റൊരു നായിക. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അജ്മല്‍ അമീര്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, ജോണ്‍ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജര്‍ രവി എന്നിവരാണ് മറ്റു താരങ്ങള്‍.സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് നിര്‍മ്മാണം.   

Dileep to team up with Vineeth Kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES