Latest News

വേര്‍പിരിയുന്നത് ഞങ്ങളുടെ തന്നെ നന്മയ്ക്ക്'; 'ഇനി ഒന്നിച്ച് ജീവിക്കാന്‍ ഒട്ടും താല്പര്യമില്ല'; ഒടുവില്‍ നടന്‍ ധനുഷും ഐശ്വര്യയും കുടുംബ കോടതിയില്‍ ഹാജരായി; വിവാഹമോചനത്തില്‍ വിധി ഈ മാസം തന്നെയെന്ന് സൂചനകള്‍ 

Malayalilife
 വേര്‍പിരിയുന്നത് ഞങ്ങളുടെ തന്നെ നന്മയ്ക്ക്'; 'ഇനി ഒന്നിച്ച് ജീവിക്കാന്‍ ഒട്ടും താല്പര്യമില്ല'; ഒടുവില്‍ നടന്‍ ധനുഷും ഐശ്വര്യയും കുടുംബ കോടതിയില്‍ ഹാജരായി; വിവാഹമോചനത്തില്‍ വിധി ഈ മാസം തന്നെയെന്ന് സൂചനകള്‍ 

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹാജരായി. ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. അതിനുശേഷം ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയില്‍ ഹാജരാവുന്നത്. വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 27-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അന്നുതന്നെ വിധി ഉണ്ടാകുമെന്നും സൂചനകള്‍ ഉണ്ട്. ഇരുവരും മാസ്‌ക് ധരിച്ചായിരുന്നു കോടതിയില്‍ ഹാജരായത്. 

2004-ലാണ് ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ചെന്നൈയില്‍ ആര്‍ഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു. ശേഷം 2022 ജനുവരി 17-ന് ഇരുവരും വേര്‍പിരിയുന്ന കാര്യം താരദമ്പതികള്‍ അറിയിച്ചത്. ഇരുവരുടെയും സംയുക്തപ്രസ്താവനയിലെ വാക്കുകള്‍,'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര. 

വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ച കളുടേയും പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മള്‍ നമ്മുടെ വഴികള്‍ വേര്‍പെടുന്ന ഒരിടത്താണ് നില്‍ക്കുന്നത്. ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്'. എന്ന് അവര്‍ കുറിച്ചു.

Dhanush and Aishwarya appear before court

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES