ആദിവാസി കര്‍ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമനൊപ്പമുള്ള അനു സിതാരയുടെ വിഡിയോ വൈറല്‍. അനു സിതാര യെന്ന താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മണ്ണിന്റെ മക്കള്‍ എന്നുപേരുള്ള വീഡിയോ പുറത്ത് വീട്ടിരിക്കുന്നത്.
വയനാടിന്റെ ഭാഷ, സംസ്‌കാരം തുടങ്ങി വയനാടിനെ അഭിമാനത്തോടെ കാണുന്ന രാമേട്ടന്റെ വിശേഷങ്ങള്‍ കൗതുകത്തോടെ ചോദിച്ചറിയുന്ന
അനുവിനെ വിഡിയോയില്‍ കാണാം. പദ്മശ്രീ ചെറുവയല്‍ രാമന്റെ 152 വര്‍ഷം പഴക്കമുള്ള വീട് മണ്ണിനേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്ന ഏതൊരു മനുഷ്യന്റെയും വീടാണ്. ലോകത്തിന്റെ പലകോണില്‍ നിന്നും ഇവിടെ സഞ്ചാരികളെത്താറുണ്ട്.
പാരമ്പരഗത കൃഷി രീതിയെക്കുറിച്ചും കീടനാശിനികളെ കുറിച്ചും രസവളങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം അനുവിനോട് വിശദീകരിച്ചു കൊടുക്കുന്നുണ്ട്.
ലോക്ഡൗണില്‍ ആണ് അനു സിതാര സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേര്‍സ് ഉണ്ട്. സ്വദേശമായ വയനാട്ടിലെ കലാകാരന്‍മാരെയും ഭംഗിയുള്ള സ്ഥലങ്ങളും പരിചയപ്പെടുത്തുകയെന്നതാണ് ഈ ചാനല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നടി നേരെത്തെ പറഞ്ഞിരുന്നു.