Latest News

ആരാരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടിനടന്നവണ്ടി' കലാഭവൻ മണിയുടെ ഒട്ടോ വണ്ടി എന്ന ഗാനത്തിന്റെ റീമിക്‌സുമായി ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം; വിനയൻ ചിത്രത്തിലെ ഗാനത്തിൽ അണിനിരക്കുന്നത് ചാലക്കുടിയിലെ അഞ്ഞൂറിൽ പരം ഓട്ടോറിക്ഷാ തൊഴിലാളികൾ

Malayalilife
topbanner
ആരാരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടിനടന്നവണ്ടി' കലാഭവൻ മണിയുടെ ഒട്ടോ വണ്ടി എന്ന ഗാനത്തിന്റെ റീമിക്‌സുമായി ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം; വിനയൻ ചിത്രത്തിലെ ഗാനത്തിൽ അണിനിരക്കുന്നത് ചാലക്കുടിയിലെ അഞ്ഞൂറിൽ പരം ഓട്ടോറിക്ഷാ തൊഴിലാളികൾ

മലയാളിയുടെ മനസിലെ മാറാത്ത ചിരിയായ കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കലാഭവൻ മണി തന്നെ ആലപിച്ച 'ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടിനടന്നവണ്ടി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ റീമിക്‌സാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ഗാനത്തിൽ നായകനായ രാജാമണിക്കൊപ്പം ചാലക്കുടിയിലെ അഞ്ഞൂറിൽപരം ഓട്ടോറിക്ഷാ തൊഴിലാളികളാണ് അണിനിരക്കുന്നത്. മണിത്താമര രചനയും സംഗീതവും നിർവ്വഹിച്ച ഗാനം ബിജിബാലാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്.സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ മണിയുടെ വേഷം ചെയ്യുന്നത്.

ദാരിദ്ര്യത്തിൽ വളർന്ന ഒരു യുവാവ്. ചെറുപ്പം മുതൽതന്നെ അവൻ കലയെ സ്നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ചുതുടങ്ങി. അങ്ങനെ വളർന്ന് അത് മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയർന്നു. അത് ചെന്നെത്തുന്നത് അഭ്രപാളികളിൽ. ഈ കാലയളവിൽ വന്നു ചേർന്ന സൗഭാഗ്യങ്ങൾ, പ്രണയം... വലിയ നിലയിലേക്കുയർന്നിട്ടും നേരിട്ട അവഗണന, തിക്താനുഭവങ്ങൾ... ഇതെല്ലാം കോർത്തിണക്കിയാണ് സിനിമ ഒരുങ്ങുന്നത്.

സലിംകുമാർ, ജനാർദനൻ, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ധർമ്മജൻ, വിഷ്ണു, ജോജു ജോർജ്ജ്, ടിനിടോം, കൊച്ചുപ്രേമൻ, ശ്രീകുമാർ, കലാഭവൻ സിനോജ്, ജയൻ, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയൻ, കെ.എസ്. പ്രസാദ്, കലാഭവൻ റഹ്മാൻ, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

Chalakkudikkaran Changathi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES