Latest News

നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാല്‍ സിനിമാമേഖലയില്‍ താന്‍ മാറ്റിനിര്‍ത്തപ്പെട്ടു;ചില നായകന്മാര്‍ രാത്രിയില്‍ വന്ന് കാണണമെന്ന് പറയും:  സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നാണ് ധാരണ; തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്ത് 

Malayalilife
 നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാല്‍ സിനിമാമേഖലയില്‍ താന്‍ മാറ്റിനിര്‍ത്തപ്പെട്ടു;ചില നായകന്മാര്‍ രാത്രിയില്‍ വന്ന് കാണണമെന്ന് പറയും:  സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നാണ് ധാരണ; തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്ത് 

ബോളിവുഡില്‍ നിറഞ്ഞുനിന്ന ഒരു നായികാ താരമായിരുന്നു മല്ലികാ ഷെരാവത്ത്. ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് താരം വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോളിതാ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് താരത്തിന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

ബോളിവുഡിലെ പല നായകന്‍മാരും രാത്രിയില്‍ വിളിച്ചിട്ടുണ്ട് എന്ന് മല്ലിക ഷെരാവത്ത് തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിരസിക്കുകയായിരുന്നു താന്‍ എന്നും മല്ലികാ ഷെരാവത്ത് പറയുന്നു.

സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്ത ആളാണ് താന്‍ എന്നതിനാല്‍ പുറത്തും അങ്ങനെയാണെന്നാണ് ബോളിവുഡിലെ ചിലര്‍ കരുതിയത്. നായകന്‍മാരില്‍ ചിലര്‍ തന്നെ രാത്രി വിളിച്ച് കാണാന്‍ ആവശ്യപ്പെടും. ഞാന്‍ നിങ്ങളെ എന്തിനാണ് രാത്രി വന്ന് കാണുന്നത് എന്ന് തിരിച്ചു അവരോട് ചോദിക്കാറുണ്ടെന്ന് നടി വ്യക്തമാക്കുന്നു. 

സിനിമയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാറില്ലേ എന്താണ് രാത്രിയില്‍ കണ്ടാല്‍ പ്രശ്‌നമെന്നാണ് തിരിച്ചു ചോദിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്. നിരസിച്ചതിനാല്‍ പിന്നീട് താന്‍ ശരിക്കും സിനിമാ ഇന്‍ഡസ്ട്രിയിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു. വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയ്യാറാകും എന്നാണ് താരങ്ങള്‍ കരുതിയത്. ഞാന്‍ അതിന് തയ്യാറാകാന്‍ ഒരുക്കമല്ലായിരുന്നു. ഒരിക്കലും മൂല്യങ്ങളില്‍ ഒരു കാരണവശാലം വിട്ടുവീഴ്ച താന്‍ ചെയ്യില്ലെന്നും മല്ലിക ഷെറാവത്ത് വ്യക്തമാക്കുന്നു.

മല്ലികാ ഷെരാവത്ത് ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് താരം ശ്രദ്ധയാകര്‍ഷിച്ചത്. വലിയ വിജയമായ ചിത്രമായിരുന്നു അത്. കളക്ഷനിലും ആ ചിത്രം നേട്ടമുണ്ടാക്കി.

മല്ലികാ ഷെരാവത്ത് ഒരു ചൈനീസ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. ജാക്കി ചാന്‍ നായകനായ മിത്ത് സിനിമയില്‍ ആയിരുന്നു മല്ലികാ ഷെരാവത്ത് വേഷമിട്ടിട്ടുണ്ട്. മല്ലികാ ഷെരാവത്ത് ടെലിവിഷനിലെ ഹിറ്റ് ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐറ്റം ഡാന്‍സുകളിലും താരം തിളങ്ങിയിട്ടുണ്ട്.

Bollywood heroes called me to their rooms mallika sherawat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക