ഒരു കാലത്ത് മലയാളത്തിലും തെന്നിന്ത്യന്‍ സിനിമകളിലൊക്കെയും നിറസാന്നിധ്യമായിരുന്ന പ്രിയ താരം റഹ്മാന്‍ നായകനായ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ബാഡ് ബോയ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് ആഹ്ലാദവും ആകാംക്ഷയും നല്‍കിയ ട്രെയിലറില്‍ റഹ്മാനോടൊപ്പം പഴയകാല നായകന്മാരായ ശങ്കര്‍, ബാബു ആന്റണി എന്നിവരുമുണ്ട്.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ഒരുക്കുന്ന ചിത്രത്തില്‍ മലയാളികളുടെ ഇഷ്ട താരങ്ങളായ ബാബു ആന്റണി , ശങ്കര്‍, ഭീമന്‍ രഘു ,ബാല, ടിനി ടോം, ഷീലു എബ്രഹാം, ധ്യാന്‍ ശ്രീനിവാസന്‍, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു
അച്ചായന്‍ കഥാപാത്രത്തില്‍ മികച്ച വേഷപകര്‍ച്ചയാണ് റഹ്മാന്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ഗാനവും ടീസറും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ആ അവസരത്തിലാണ് ഇന്നലെ കൊച്ചി ലുലുമോളില്‍ വച്ച് നടന്ന ആഘോഷത്തില്‍ ഓണം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക് നല്‍കിയത്. ട്രെയിലര്‍ അതിഗംഭീരമെന്നാണ് പ്രേക്ഷകര്‍ ഇതിനോടകം അഭിപ്രായപ്പെടുന്നത്.
നമുക്ക് സുപരിചിതനായ റഹ്മാന്‍ പലപ്പോഴും ചില ചിത്രങ്ങളില്‍ വന്ന് തലകാണിക്കുന്നുണ്ടെങ്കില്‍ കൂടി, ഗൗരവമേറിയതും, മനം മയക്കുന്നതുമായ വേഷങ്ങളിലായിരിക്കും കാണപ്പെടുക. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമായിരിക്കും ബാഡ് ബോയ്‌സിലേതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.
കൂടാതെ ട്രെയിലറില്‍ നിന്ന്, ബിബിന്‍ ജോര്‍ജ്, സെന്തില്‍ കൃഷ്ണ, ആന്‍സണ്‍ പോള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ആന്റപ്പനും കൂട്ടരും അലസമായി ജീവിതം ആസ്വദിക്കുന്ന കുഴപ്പക്കാരാണെന്ന് സംവിധായകന്‍ നമുക്ക് കാണിച്ചു തരുന്നുമുണ്ട്.
ഒമര്‍ ലുലുവിന്റെ കഥയെ ആസ്പദമാക്കി സാരംഗ് ജയപ്രകാശാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകന്‍- ആല്‍ബി, സംഗീത സംവിധായകന്‍ - വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍ - ദിലീപ് ഡെന്നിസ്, മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.