പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചാനല്‍ പരിപാടിയിലെത്തിയ അനുഷ്‌ക ഷെട്ടി പ്രിയ സംവിധായകനെ സ്‌ക്രീനില്‍ കണ്ടതോടെ പൊട്ടിക്കരഞ്ഞു;  പതിനഞ്ച് വര്‍ഷത്തെ അഭിനയ ജീവിതം കോര്‍ത്തിണക്കിയ വിഡിയോ  കണ്ട് കരയുന്ന നടിയുടെ വീഡിയോ വൈറലാകുന്നു

Malayalilife
topbanner
പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചാനല്‍ പരിപാടിയിലെത്തിയ അനുഷ്‌ക ഷെട്ടി പ്രിയ സംവിധായകനെ സ്‌ക്രീനില്‍ കണ്ടതോടെ പൊട്ടിക്കരഞ്ഞു;  പതിനഞ്ച് വര്‍ഷത്തെ അഭിനയ ജീവിതം കോര്‍ത്തിണക്കിയ വിഡിയോ  കണ്ട് കരയുന്ന നടിയുടെ വീഡിയോ വൈറലാകുന്നു

പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചാനല്‍ പരിപാടിയിലെത്തിയ അനുഷ്‌ക ഷെട്ടി പ്രിയ സംവിധായകനെ സ്‌ക്രീനില്‍ കണ്ടതോടെ കരച്ചിലടക്കാനാവാതെ വിതുമ്പുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.നിശബ്ദം' എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത ഒരു ടിവി പരിപാടിക്കിടെ കരയുന്ന നടിയുടെ വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ പതിനഞ്ച് വര്‍ഷത്തെ അഭിനയ ജീവിതം കോര്‍ത്തിണക്കിയ ഒരു വിഡിയോ കണ്ടതോടെയാണ് താരം കരഞ്ഞത്.

തെന്നിന്ത്യന്‍ താരസുന്ദരി എന്ന പദവിയിലേക്ക് അനുഷ്‌ക ഉയര്‍ന്നത് അരുന്ധതി എന്ന ചിത്രത്തിലൂടെയാണ്. കൊടി രാമകൃഷ്ണയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. കൊടി രാമകൃഷ്ണയെക്കുറിച്ച് ഓര്‍ത്താണ് അനുഷ്‌ക വിങ്ങിപ്പൊട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് കൊടി രാമകൃഷ്ണ മരിച്ചത്. 'അദ്ദേഹം കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു. അദ്ദേഹത്തെ മിസ് ചെയ്യുന്നു ', - കരച്ചിലടക്കി അനുഷ്‌ക പറഞ്ഞു.

അരുന്ധതി എന്ന ചിത്രത്തിലൂടെ ദക്ഷിണ ഫിലിംഫെയര്‍ പുരസ്‌കാരമടക്കം അനുഷ്‌കയ്ക്ക് ലഭിച്ചിരുന്നു. അനുഷ്‌കയ്ക്കൊപ്പം ടിവി ഷോയില്‍ സംവിധായകന്‍ ഹേമന്ത് മധുകര്‍, നടന്‍ സുബ്ബരാജ് എന്നിവരും പങ്കെടുത്തിരുന്നു. 

Anushka Cries In The Popular Tv Show

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES