Latest News

പതിനെട്ട് വയസായ മകളുടെ ജന്മദിനം ആഘോഷമാക്കി നടി അനിലാ ശ്രീകുമാര്‍; മകള്‍ ആദിലക്ഷ്മിയ്ക്ക് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനവും; ചിത്രങ്ങള്‍ വൈറല്‍

Malayalilife
പതിനെട്ട് വയസായ മകളുടെ ജന്മദിനം ആഘോഷമാക്കി നടി അനിലാ ശ്രീകുമാര്‍; മകള്‍ ആദിലക്ഷ്മിയ്ക്ക് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനവും; ചിത്രങ്ങള്‍ വൈറല്‍

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനില ശ്രീകുമാര്‍. സഹനടിയായും നടിയായും എല്ലാം തിളങ്ങിയ അനില ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, അഭിനയ ജീവിതത്തിനൊപ്പം മനോഹരമായി കുടുംബ ജീവിതവും നയിക്കുന്ന അനില തന്റെ വീട്ടിലെ വിശേഷമാണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അനിലയുടേയും ശ്രീകുമാറിന്റെയും മകള്‍ ആദിലക്ഷ്മിയുടെ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. മകളുടെ 18ാം ജന്മദിനം അതി ഗംഭീരമാക്കി മാറ്റുരയായിരുന്നു ഇരുവരും. പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും എല്ലാം വിളിച്ച് വലിയ ചടങ്ങാക്കി മാറ്റിയ അനില മകള്‍ക്ക് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ഒരു പുതു പുത്തന്‍ ഐഫോണാണ് സമ്മാനമായി നല്‍കിയത്.

മാത്രമല്ല, അച്ഛന്റേയും അമ്മയുടേയും പൊന്നുമോളായി നിറഞ്ഞുനില്‍ക്കുകയാണ് പിറന്നാള്‍ ചിത്രങ്ങളില്‍ ഉടനീളം ആദിലക്ഷ്മി. ചുവന്ന ഗൗണില്‍ മുടി അഴിച്ചിട്ട് സുന്ദരിയായിട്ടാണ് ആദിലക്ഷ്മി പിറന്നാളിന് ഒരുങ്ങിയെത്തിയത്. കറുത്ത സാരിയില്‍ അനിലയും കറുത്ത ഷര്‍ട്ടില്‍ അച്ഛന്‍ ശ്രീകുമാറും മകള്‍ക്കരികില്‍ നില്‍ക്കുകയും മകളുടെ കവിളില്‍ സ്നേഹ ചുംബനവും നല്‍കുന്ന ചിത്രങ്ങള്‍ അച്ഛനും അമ്മയും മകളും തമ്മിലുള്ള സ്നേഹവും ഇഴയടുപ്പവും എത്രത്തോളമുണ്ടെന്ന് വിളിച്ചോതുന്ന ചിത്രങ്ങളാണ്. പുറകില്‍ മഞ്ഞയും കറുപ്പും തീമിലാണ് അലങ്കാരങ്ങള്‍ ഒരുക്കിയത്. മകള്‍ക്കായി ചുവന്ന കേക്കാണ് അനില ഓര്‍ഡര്‍ ചെയ്തതും. മധുരം പങ്കുവച്ച് ആദിലക്ഷ്മി അച്ഛനും അമ്മയ്ക്കും അരികില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സന്തോഷം നിറഞ്ഞ കുടുംബത്തെ തന്നെയാണ് ആരാധകര്‍ക്ക് കാണിച്ചു തരുന്നത്. ആദിലക്ഷ്മിയെ കൂടാതെ അഭിനവ് എന്ന ഒരു മകന്‍ കൂടിയുണ്ട് അനിലയ്ക്കും ശ്രീകുമാറിനും.

സര്‍ഗം എന്ന സിനിമയിലൂടെയാണ് അനില ശ്രീകുമാര്‍ അഭിനയം തുടങ്ങുന്നത്. പിന്നീട് പരിണയം, ചകോരം, സാദരം, ചന്ത, പട്ടണത്തില്‍ സുന്ദരന്‍, പല്ലാവൂര്‍ ദേവനാരായണന്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷങ്ങള്‍ ചെയ്തു. എന്നാല്‍ അനില ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത് മിനിസ്‌ക്രീനിലൂടെയാണ്. ദീപങ്ങള്‍ ചുറ്റും, ജ്വാലയായ്, ദ്രൗപതി, അമല, പവിത്രം, കാണാകണ്മണി തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു. മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ അനില സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ബീന ആന്റണി, ശ്രീദേവ, ശ്രീകാന്ത് ശശികുമാര്‍ തുടങ്ങി നിരവധി പേരാണ് ആശംസകള്‍ കമന്റ് ചെയ്തത്. അനില ഇപ്പോള്‍ അഭിനയിക്കുന്ന പവിത്രം സീരിയലിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.    


 

Anila Sreekumar daughter birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES