Latest News

രജനീകാന്ത് ചിത്രം വേട്ടൈയനില്‍ നിന്ന് നടന്‍ പ്രകാശ് രാജിനെ പുറത്താക്കിയോ?  അമിതാഭ് ബച്ചന് ശബ്ദം നല്‍കിയ നടന്റെ ശബ്ദം മോശമെന്ന പരാതിയുയര്‍ന്നതോടെ ബച്ചന് ശബ്ദമാവുക എഐ സംവിധാനമെന്ന് സൂചന

Malayalilife
 രജനീകാന്ത് ചിത്രം വേട്ടൈയനില്‍ നിന്ന് നടന്‍ പ്രകാശ് രാജിനെ പുറത്താക്കിയോ?  അമിതാഭ് ബച്ചന് ശബ്ദം നല്‍കിയ നടന്റെ ശബ്ദം മോശമെന്ന പരാതിയുയര്‍ന്നതോടെ ബച്ചന് ശബ്ദമാവുക എഐ സംവിധാനമെന്ന് സൂചന

റിലീസിന് ദിവസങ്ങള്‍ക്ക് പിന്നാലെ രജനീകാന്ത് ചിത്രം വേട്ടൈയനില്‍ നിന്ന് നടന്‍ പ്രകാശ് രാജിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. പ്രകാശ് രാജിന്റെ ഡബ്ബിംഗ് മോശമെന്ന് കമന്റ് വന്നതോടെയാണ് അടിയന്തര മാറ്റം. കഴിഞ്ഞ ആഴ്ച പ്രിവ്യു പ്രിവ്യൂ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 

ഇതില്‍ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് ശബ്ദം നല്‍കിയിരുന്നത് പ്രകാശ് രാജ് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രകാശ് രാജിനെ മാറ്റാന്‍ അണിയറെ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.നടന്റെ ശബ്ദം ബിഗ്ബിക്ക് ഒട്ടും ചേരുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഇതോടെ എഐ സഹായത്തോടെ അമിതാഭിന്റെ ശബ്ദം തന്നെ തമിഴ് വേര്‍ഷനിലും ഉപയോഗിക്കാനാണ് ശ്രമം....

വെറും ഒരാഴ്ച കൊണ്ട് പത്ത് ദശലക്ഷം ആളുകള്‍ ആണ് ഇത് കണ്ടു കഴിഞ്ഞത്. ജയ് ഭീം എന്ന സിനിമയുടെ സംവിധായകന്‍ ജ്ഞാനവേല്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. രജനികാന്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് സിനിമയില്‍ എത്തുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ തുടങ്ങി വലിയൊരു താരനിര സിനിമയില്‍ ഉണ്ട്

ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം അമിതാബ് ബച്ചന്‍ രജനീകാന്ത് കോമ്പോ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു തമിഴ് കഥാപാത്രമായി തന്നെയാണ് അമിതാഭ് ബച്ചന്‍ ഈ സിനിമയില്‍ എത്തുന്നത്. ഇദ്ദേഹത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രകാശരാജ് ആണ്. എന്നാല്‍ ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തെ മാറ്റിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. 

എ ഐ സഹായത്തോടെ അമിതാഭ് ബച്ചന്റെ തന്നെ ശബ്ദം പുനര്‍ നിര്‍മിക്കാന്‍ ആണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ മനസ്സിലായോ എന്ന ഗാനത്തില്‍ അന്തരിച്ച ഗായകനായ മലേഷ്യ വാസുദേവന്റെ ശബ്ദം സിനിമയ്ക്ക് വേണ്ടി വീണ്ടും പുനര്‍ സൃഷ്ടിച്ചിരുന്നു. ഇതു വലിയ വിഷയമായ പശ്ചാത്തലത്തിലാണ് അമിതാഭ് ബച്ചന്റെ ഒറിജിനല്‍ സൗണ്ട് തന്നെ തമിഴില്‍ ഉപയോഗിക്കുവാന്‍ പ്രവര്‍ത്തകര്‍ മുതിര്‍ന്നത്.

Amitabh Bachchans Voice To Replace Prakash Raj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES