മുന്‍ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ തന്നെക്കുറിച്ച് പറഞ്ഞത് വാസ്തവവിരുദ്ധമാണ്; നിഷ ജോസ് കെ മാണിക്ക് എതിരെ രംഗത്ത് എത്തി നടി ശ്വേത മേനോന്‍

Malayalilife
topbanner
 മുന്‍ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ തന്നെക്കുറിച്ച് പറഞ്ഞത് വാസ്തവവിരുദ്ധമാണ്; നിഷ ജോസ് കെ മാണിക്ക് എതിരെ രംഗത്ത് എത്തി നടി  ശ്വേത മേനോന്‍

ലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോന്‍. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതുകൊണ്ടാണ് ശ്വേത മേനോന്‍ മിസ് ഇന്ത്യ വേദിയില്‍ എത്തിയതെന്ന് നിഷ ജോസ് കെ മാണി  പറഞ്ഞതിനെതിരെ  മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതു കൊണ്ടല്ല താന്‍ മിസ് ഇന്ത്യ മത്സരവേദിയില്‍ എത്തിയതെന്ന് ശ്വേത മറുപടി നൽകുകയും ചെയ്തയു. 

തന്നെക്കുറിച്ച് മുന്‍ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 1992 ലെ മിസ് ഇന്ത്യ മത്സരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ശ്വേത പറഞ്ഞു. മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാന്‍ യോഗ്യത നേടിയത് 1994ല്‍ ആണ്, 92ലെ മത്സരത്തില്‍ യോഗ്യത നേടി 94ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാന്‍ കഴിയില്ലല്ലോ ശ്വേത ചോദിച്ചു.

നിഷ പറഞ്ഞതുപോലെ 1992ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല ഞാന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്. ആ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. രമണിക മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു റണ്ണര്‍ അപ് ആയിരുന്നു. അവര്‍ പറഞ്ഞത് അവര്‍ക്കു പോകാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞാന്‍ ഫെമിനാ മിസ് ഇന്ത്യയില്‍ പോയത് എന്നാണ്. രമണിക മിസ് ഇന്ത്യയ്ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷന്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്തപ്പോഴാണ് ഞാന്‍ ഈ അഭിമുഖം കാണുന്നത്. എന്തിനാണ് അവര്‍ അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത് എന്ന് അറിയില്ല. അക്കാര്യം വസ്തുനിഷ്ടമല്ലാത്തതിനാല്‍ അത് തിരുത്തണം എന്ന് തോന്നി. കാരണം മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത് ശരിയല്ലലോ, ശ്വേത പറഞ്ഞു.

എനിക്ക് ഒരുപാട് പ്രിവിലേജ് കിട്ടിയെന്നാണ് നിഷ പറയുന്നത്. അത് തെറ്റാണ്. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പ്രിവിലേജ് കിട്ടിയതായി എനിക്ക് അറിയില്ല. മത്സരങ്ങളുടെ എല്ലാ ചട്ടങ്ങളും പാലിച്ച് ഓരോ റൗണ്ടിലും വിജയിച്ചാണ് ഫൈനല്‍ വരെ എത്തുന്നത്. അതിനെ പ്രിവിലേജ് കിട്ടി വന്നു എന്നൊക്കെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് നല്ല പ്രവണതയല്ല, ശ്വേത പറഞ്ഞു.
 

Actress Swetha menon reaction against nisha jose k mani

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES