ദോസ്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ജയസൂര്യ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവച്ചിരുന്നു. എന്നാൽ ഇന്ന് ജയസൂര്യയ്ക്കും ഭാര്യ സരിതക്കും തങ്ങളുടെ പതിനേഴാം വിവാഹ വാർഷിക ദിനം കൂടിയാണ്.
എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ചെറു കുറിപ്പ് എന്നാൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് ... ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി' എന്നാണ് ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചത്. സരിതയും തിരിച്ച് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിട്ടുണ്ട്. “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സരിത കുറിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജയസൂര്യയും സരിതയും. ജയസൂര്യയുടെയും സരിതയുടെയും വിവാഹം 2004ലായിരുന്നു nadannath. ഈ ദമ്പതികൾക്ക് അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഉള്ളത്. അച്ഛനൊപ്പം അദ്വൈ അഭിനയ രംഗത്തുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രാപ്രിയരാണ് നടൻ ജയസൂര്യയും ഭാര്യയും. ഷൂട്ടിങ് തിരക്കുകളിൽ നിന്നും ഇടയ്ക്ക് മാറി യാത്ര പോവാൻ എപ്പോഴും സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ജയസൂര്യ. കഴിഞ്ഞവർഷം ഇരുവരും ഒന്നിച്ച് നേപ്പാളിലേക്കും സ്വിറ്റ്സർലൻഡിലേക്കുമെല്ലാം യാത്രകൾ നടത്തിയിരുന്നു. യാത്രാവിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല.