Latest News

സീരിയല്‍ താരം ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം; ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി 

Malayalilife
 സീരിയല്‍ താരം ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം; ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി 

കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കൊല്ലം സെഷന്‍സ് കോടതിയാണ് നടിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലാണ് കാമുകന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

റംസിയുടെ ആത്മഹത്യയില്‍ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയല്‍ നടിയേയും കുടുംബത്തേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതോടെയാണ് കുടുംബ സമേതം ഇവര്‍ ഒളിവില്‍ പോയത്. പിന്നീട് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കി. റംസിയുടെ ആത്മഹത്യയില്‍ ഹാരിഷിന്റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വരന്‍ ഹാരിഷ് മുഹമ്മദിന്റെ സഹോദരന്റ ഭാര്യയാണ് സീരിയല്‍ നടിലക്ഷ്മി പ്രമോദ്. ഇവരുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ക്കൊപ്പം സീരിയല്‍ സെറ്റുകളില്‍ റംസി പോയിരുന്നു. ലക്ഷ്മിയുടെ കൂടി സഹായത്തോടെയാണ് റംസിക്ക് ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സീരിയല്‍ നടിയെ ആദ്യം ചോദ്യം ചെയ്തിരുന്നു.

എട്ട് വര്‍ഷത്തെ പ്രണയത്തില്‍ പണവും സ്വര്‍ണവുമുള്‍പെടെ കൈക്കലാക്കിയ ശേഷം പല കാരണങ്ങള്‍ പറഞ്ഞ് ഹാരീസും കുടുംബവും റംസിയെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് റംസി ആത്മഹത്യ ചെയ്തത്. ഇതിന്റെ ഫോണ്‍ വിളികള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. ലക്ഷ്മിയും റംസിയുമായുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമായേക്കാം. ഇവര്‍ തമ്മില്‍ നടന്ന ഫോണ്‍ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്.

നിശ്ചയം കഴിഞ്ഞ ശേഷം വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് റംസി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വരന്റെ വീട്ടുകാരാണ് റംസിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും കൊട്ടിയം പൊലീസ് അന്വേഷണത്തിന് ആദ്യം തയാറായിരുന്നില്ല.റംസി അവസാനമായി ഹാരിഷിയേും മാതാവിനേയും വിളിച്ച ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ ക്യാംപെയിന്‍ തുടങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അതേസമയം ലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ നാട്ടുകാര്‍ രോഷത്തിലാണ്. ലക്ഷ്മി ഒളിവില്‍ പോയി നാളുകള്‍ കഴിഞ്ഞിട്ടും ലക്ഷ്മിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകാത്തത് മനപ്പൂര്‍വ്വമാണെന്നും ലക്ഷ്മിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങളാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.

serial actress lakshmi pramod ramzi case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES