Latest News

മനപ്പൂർവ്വം ഗ്ലാമറസ് വേഷങ്ങൾ തിരഞ്ഞെടുത്തു; സിനിമയിൽനിന്ന് മാറി നിന്നപ്പോഴും വിവാദങ്ങൾ രംഭയെ പിന്തുടർന്നുകൊണ്ടിരുന്നു; നടി രംഭയുടെ ജീവിതകഥ

Malayalilife
മനപ്പൂർവ്വം ഗ്ലാമറസ് വേഷങ്ങൾ തിരഞ്ഞെടുത്തു; സിനിമയിൽനിന്ന് മാറി നിന്നപ്പോഴും വിവാദങ്ങൾ രംഭയെ പിന്തുടർന്നുകൊണ്ടിരുന്നു; നടി രംഭയുടെ ജീവിതകഥ

രംഭയെ മറക്കാന്‍ ഏതു മലയാളിക്കാണ് സാധിക്കുന്നത്. മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് രംഭ. കരിയറിലുടനീളം എട്ട് ഭാഷകളിലായി നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചു. അതേസമയം, ഇന്ത്യയിലെ മുൻനിര അഭിനേതാക്കൾക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയ നടിയാണ് രംഭ. തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രംഭ എന്നറിയപ്പെടുന്ന വിജയ ലക്ഷ്മി. രംഭയുടെ ആദ്യ ചലച്ചിത്രനാമം അമൃത എന്നായിരുന്നു. പിന്നീട് രംഭ എന്നാക്കുകയായിരുന്നു. 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് മേഖലയിലെ പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതിയുടെ സാമ്യമുള്ള ഒരു നടിയാണ് രംഭ. 1976 ൽ ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് രംഭ ജനിച്ചത്. വിജയവാഡയിലെ അറ്റ്കിൻസൺസ് സീനിയർ സെക്കൻഡറി സ്കൂളിലാണ് നടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥനെ 2010 ഏപ്രിൽ 8 ന് തിരുമലയിലെ കർണാടക കല്യാണ മണ്ഡപത്തിൽ വച്ച് രംഭ വിവാഹം കഴിച്ചു. കുടുംബവുമായി  ടൊറന്റോയിൽ താമസമാക്കിയ ഈ ദമ്പതികൾക്കു രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.

രംഭയുടെ സ്കൂളിലെ ഒരു ഡാൻസ് കണ്ടിട്ടാണ് ആദ്യ സിനിമയിലേക്ക് വന്നത്. ഈ പരിപാടിയിൽ സംവിധായകൻ ഹരിഹരൻ പങ്കെടുക്കുകയും പിന്നീട് മലയാള സിനിമയായ സർഗത്തിലെ നായികയായി അവതരിപ്പിക്കുകയും ചെയ്തു. ആദ്യത്തെ ഓൺ-സ്ക്രീൻ നാമം അമൃത എന്നായിരുന്നു പിന്നീട് തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ആ ഒക്കാറ്റി അഡക്കു എന്ന കഥാപാത്രത്തിന്റെ പേരിന് ശേഷം രംഭയായി മാറി. രംഭയുടെ ആദ്യ ചിത്രം തെലുഗു ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രമാണ്. പിന്നീട് 1992 ൽ മലയാളചിത്രമായ സർഗ്ഗം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ വിനീത് ആയിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് രംഭ തമിഴ്, ഹിന്ദി ഭാഷകളിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ രംഭ പ്രധാനമായും ഐറ്റം ഗാനരംഗങ്ങളിലാണ് അഭിനയിക്കുന്നത്. 1990 കളുടെ അവസാനത്തിൽ തന്റെ കരിയറിലെ ഉന്നതിയിൽ, ചലച്ചിത്ര ഓഫറുകൾ നേടുന്നതിനായി രംഭ ,മനഃപൂർവം ഗ്ലാമറസ് വേഷങ്ങൾ തിരഞ്ഞെടുത്തു. ചിരഞ്ജീവി അഭിനയിച്ച ഹിറ്റ്‌ലർ പോലുള്ള വിജയകരമായ ചിത്രങ്ങളിൽ, ഇതിവൃത്തത്തിന് അനുസൃതമല്ലാത്തതും പ്രധാന നടന്റെ പ്രണയ താൽപ്പര്യമായി ചിത്രീകരിക്കപ്പെട്ടതുമായ വേഷങ്ങളിൽ രംഭ പ്രത്യക്ഷപ്പെട്ടു. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്.  

വിവാഹശേഷം അവർ സിനിമകൾ ഉപേക്ഷിക്കുകയും വളരെ ജനപ്രിയമായ ഒരു തമിഴ് ടിവി ഷോ മനദ മയിലട, തെലുങ്ക് ഡാൻസ് ഷോ ധീ എന്നിവയിൽ ജഡ്ജ് അയി പങ്കെടുക്കുകയും ചെയ്തു. ചെന്നൈയിലെ കൊളോഴ്സ് ഹെൽത്ത് കെയറിന്റെയും കൂടാതെ ടൊറന്റോ ആസ്ഥാനമായുള്ള ഭർത്താവിന്റെ സ്ഥാപനത്തിലും ബ്രാൻഡ് അംബാസഡറാണ് താരമിപ്പോൾ. സിനിമയിൽ സജീവമല്ലെങ്കിലും താരം ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് താരം. മക്കളുമായുള്ള വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ അടിക്കടി പങ്കുവെക്കാറുമുണ്ട്. യുഎസിൽ താമസിക്കുന്ന താരം ലോക്ക്ഡൗൺ കാലത്ത് ഇരുവരും പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച അനുഭവമൊക്കെ ആരാധകരുമായി പങ്കുവെച്ചിരുന്നു. താരത്തിന്റേതായ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിലുണ്ട്.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലാണ്. ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഭനാണ് രംഭയുടെ ഭര്‍ത്താവ്. എന്നാൽ ഇവര്‍ പിരിഞ്ഞെന്ന വിധത്തിലുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചതോടെയാണ് രംഭ അടുത്തിടെ മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടി മൂന്നാമതും ഒരു കുഞ്ഞിന്റെ 'അമ്മ ആകാൻ പോയപ്പോൾ അത് ആഘോഷമാക്കിയതാണ് സോഷ്യൽ മീഡിയ. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് സ്വാതന്ത്യത്തോടെ ഇടപഴകാന്‍ പറ്റണം എന്നൊക്കെ പറഞ്ഞ് രംഭ രംഗത്ത് വന്നിരുന്നു. മലയാള സിനിമയില്‍ കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായി അടുപ്പമായിരുന്നു എന്നും എല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും രംഭ അന്ന് പറഞ്ഞരുന്നു. മലയാളത്തിൽ ഇപ്പോൾ ഇല്ലെങ്കിലും മലയാള സിനിമയോട് പ്രത്യേക ഇഷ്ടം ഉണ്ടെന്നൊക്കെ നടി പറഞ്ഞിരുന്നു. 

rambha actress malayalam family reallife story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക