അരിസ്റ്റോ സുരേഷിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോളാമ്പി. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചു. സുരേഷിനെക്കൂടാതെ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, രോഹിണി, ദീലീഷ് പോത്തന്‍ ഉള്‍പ്പെടെയുള്ള വന്‍താര നിര കോളാമ്പിയില്‍ അണിനിരക്കുന്നുണ്ട്.
സുപ്രീംകോടതി കോളാമ്പി മൈക്കുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് അവയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയം. രൂപേഷ് ഓമന നിര്‍മിക്കുന്ന കോളാമ്പിയുടെ അണിയറയില്‍ രവി വര്‍മന്‍, സാബു സിറിള്‍, റസൂല്‍ പൂക്കുട്ടി, രമേശ് നാരായണന്‍, ബോംബെ ജയശ്രീ, ശ്രേയ ഘോഷാല്‍ തുടങ്ങിയ പ്രതിഭകളുമുണ്ട്.