Latest News

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് 16ന് തിരുവനന്തപുരത്ത് തുടങ്ങും

Malayalilife
 നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് 16ന് തിരുവനന്തപുരത്ത് തുടങ്ങും

മിമിക്രിയില്‍ നിന്നും സിനിമയിലെത്തുന്ന ഒരുപാട് പേരുണ്ട് എന്നാല്‍ അതില്‍ നിന്നും സംവിധാനത്തിലേകെത്തിയ വ്യക്തിയാണ് നാദിര്‍ഷ.നാദിര്‍ഷ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമ മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് 16ന് തിരുവനന്തപുരത്ത് തുടങ്ങും. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുക. നിഖില വിമലാണ് നായിക. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി പറയുന്നത്. തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കോഴിക്കോട്ടെ ഷാജിയായി ബിജു മേനോനും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും എത്തുന്നു. ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. കഥയിലെ നായിക എന്ന ചിത്രത്തിന്റെ സംവിധായകനായ ദിലീപാണ് തിരക്കഥ രചിക്കുന്നത്.

തമാശയും ആക്ഷനും സസ്‌പെന്‍സും സമാസമം ചേര്‍ത്ത ഒരു എന്റര്‍ടെയ്‌നറായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കോഴിക്കോടും കൊച്ചിയുമാണ് മറ്റ് പ്രധാന ലൊക്കേഷനുകള്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷമാണ് നാദിര്‍ഷ മേരാ നാം ഷാജിയുമായി എത്തുന്നത്. ഇതിനിടയില്‍ കട്ടപ്പനയില്‍ ഋത്വിക് റോഷന്റെ തമിഴ് പതിപ്പായ അജിത്ത് ഫ്രം അറുപ്പുകോട്ടെ നാദിര്‍ഷ സംവിധാനം ചെയ്തിരുന്നു.

Read more topics: # nadirsha-bijumenon-asif-ali-baiju
nadirsha-bijumenon-asif-ali-baiju

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES