Latest News

അരമതില്‍ ചാടിക്കടക്കാനൊരുങ്ങുന്ന മോഹന്‍ലാലിന്റെ ലുക്കുമായി ബിഗ് ബ്രദര്‍ ഫസ്റ്റ് ലുക്കെത്തി; സിദ്ദിഖ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
അരമതില്‍ ചാടിക്കടക്കാനൊരുങ്ങുന്ന മോഹന്‍ലാലിന്റെ ലുക്കുമായി ബിഗ് ബ്രദര്‍ ഫസ്റ്റ് ലുക്കെത്തി; സിദ്ദിഖ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം ഏറ്റെടുത്ത് ആരാധകര്‍

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം 'ബിഗ് ബ്രദര്‍'.ഫസ്റ്റ് ലുക്ക് എത്തി.ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്‌സും ഷൂസും ധരിച്ച് ഒരു അരമതില്‍ ചാടിക്കടക്കുന്ന മട്ടിലാണ് പോസ്റ്ററിലുള്ള മോഹന്‍ലാല്‍ കഥാപാത്രം. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ധിഖും ഒന്നിക്കുന്ന ചിത്രം ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. 2013ല്‍ പുറത്തു വന്ന ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. വിയറ്റ്നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.

25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഒറ്റ ഷെഡ്യൂളിലാവും ചിത്രീകരണം. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍.

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013)  പുറത്തിറങ്ങി.

mohanlal big brother movie first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക