സൗന്ദര്യ സങ്കല്പമെന്നത് എല്ലാവരിലുമുള്ള ഒന്നാണ്. ആ സൗന്ദര്യത്തെ മനോഹരമാക്കി കൊണ്ട് നടക്കുക എന്നതും പ്രയാസമാണ്. എന്നാൽ
2021 മിസ് കേരള മത്സരത്തിൽ സൗന്ദര്യറാണി പട്ടം ചൂടി കണ്ണൂർ സ്വദേശി ഗോപിക സുരേഷ് എത്തിയിരിക്കുകയാണ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ 24 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. ബംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഗോപിക. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗോപിക ഈ മത്സരത്തിനായി എത്തിയതും.
കോവ്ഡ് കാലത്ത് വെറുതേ ഇരുന്നപ്പോൾ ഒരു അപേക്ഷ നൽകി സെലക്‌ഷൻ ലഭിച്ച് എത്തുമ്പോൾ കണ്ടത് എല്ലാവരും സുന്ദരിമാർ. നല്ല കഴിവുള്ള പെൺകുട്ടികൾ. പലരും അനുഭവ പരിചയമുള്ളരും. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുള്ളത്. മോഡലിങ് പശ്ചാത്തലത്തിൽ നിന്നുൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതാദ്യത്തെ റാംപ് അനുഭവമാണ്. കേരളത്തെ പ്രതിനിധീകരിക്കുന്ന ടൈറ്റിലാണ് ലഭിച്ചിരിക്കുന്നത്. അതിന്റെ ഉത്തരവാദിത്തോടെ മുന്നോട്ടുപോവും. ജീവിതം ബെംഗളൂരുവിലാണെങ്കിലും ഓരോ ചുവടിലും കേരളം മനസ്സിലുണ്ടാവും''.- ഗോപിക പറയുന്നു.
എന്നാൽ ഇന്ന് ഇവർക്കൊപ്പം കിരീടം ചൂടാനായത് ഗോപികയുടെ ജീവിതത്തിൽ വളരെ അധികം സന്തോഷം ആണ് നൽകിയിരിക്കുന്നത്. ഗോപിക ഒരു സൈക്കോളജി വിദ്യാർത്ഥി കൂടിയാണ്.. വിജയത്തിലേയ്ക്ക് ഒരുപടി മുന്നോട്ടു വയ്ക്കാൻ സൈക്കോളജി വിദ്യാർഥിയായത് ഇന്ന് ഏറെ സഹായിച്ചിട്ടുണ്ട്. ആത്മവിശ്വാസം, വ്യക്തിത്വ വികസനം, ഫിറ്റ്നസ്, വൈകാരികത, ഉത്കണ്ഠ നിയന്ത്രണം, യോഗ തുടങ്ങി വിവിധ സെഷനുകളിലേക്ക് ഒരാഴ്ചത്തെ പരിശീലനവും ലഭിക്കുകയുണ്ടായി. അതേസമയം നേരത്തെ തന്നെ ഗോപിക സൈക്കോളജി വിദ്യാർഥിനി എന്ന നിലയിൽ ഉയർന്ന ആത്മവിശ്വാസം നേടാനായിട്ടുള്ളതും ഉത്കണ്ഠയെ നേരിടാനുള്ള പൊടിക്കൈകളുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. മനഃശാസ്ത്ര പഠനം രൂപ ഭംഗിയുടെ കാര്യത്തിൽ അല്ലാതെയുള്ള കാര്യങ്ങൾക്ക് ഏറെ സഹായിച്ചിട്ടുണ്ട്.
ഗോപികയുടെ ജീവിതത്തിൽ എന്നും സ്വാധീനം ചെലുത്തുന്നത് മാതാപിതാക്കൾ തന്നെയാണ്. 23 വയസ്സുകാരിയായ ഗോപികയ്ക്ക് ഇത് ഒരു സുവർണ്ണ നേട്ടമാണ്. ഇപ്പോൾ എന്തു വേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. മാതാപിതാക്കൾ എല്ലാ അവസരങ്ങളും ചെറിയ കുട്ടിയായിരിക്കുമ്പോൾ പോലും അനുവദിച്ചു തന്നിട്ടുണ്ട്. വ്യക്തി എന്ന നിലയിൽ ഇത് നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്നാണു കരുതുന്നത്. ഡാൻസ് പഠിക്കുന്നതിനും അല്ലാതെയുള്ള പഠനങ്ങൾക്കുമെല്ലാം ലഭിച്ച അവസരങ്ങളെ ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഗോപികയ്ക്ക് ലഭിച്ചിരുന്നു. ഗ്രൂമിങ്ങിനു വന്നവരും കൂടെ മത്സരിച്ചവരുമെല്ലാം തന്ന ധൈര്യവും പിന്തുണയുമാണ് കിരീട നേട്ടത്തിലേയ്ക്ക് എത്തിച്ചത്.
ഭാവിയിൽ സിനിമയിൽ അഭിനയിക്കുമോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. മോഡലിങ് പോലും ഇതുവരെ നോക്കിയിട്ടില്ല. എന്നാൽ സൗന്ദര്യ മത്സരത്തിനെത്തിയപ്പോൾ ചെറിയൊരു താൽപ്യമൊക്കെ ഉണ്ടായിട്ടുണ്ട്. നല്ലൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാകണമെന്നു തന്നെയാണ് ആഗ്രഹം. നമ്മളെപ്പോലെ നേരത്തെ കിരീടമണിഞ്ഞവരാണ് അൻസി കബീറും അഞ്ജന ഷാജനും. വളരെ ബുദ്ധിയുള്ളവരും സൗന്ദര്യമുള്ളവരുമായിരുന്നു രണ്ടു പേരും. അതുകൊണ്ടു തന്നെ അതിന്റെ ആദരവോടെ വേണം നമ്മൾ അവരെ കാണാൻ. അവരുടെ കാര്യത്തിൽ വളരെ ദൗർഭാഗ്യകരമായതാണ് സംഭവിച്ചത്- ഗോപിക പറയുന്നു.