സിനിമയിലും സീരിയലിലുമൊക്കെ നിറഞ്ഞു നിക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോൾ ഫ്ലവർസിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റീയിരിക്കുകയാണ്. 180 ഓളം സിനിമകളിലും, 15 ഓളം സീരിയലുകളിലും, 40 ഓളം ടി വി ഷോകളിലും താരം നിറസാന്നിധ്യം ആയിരുന്നു. 2005 ൽ മോഹൻലാൽ അഭിനയിച്ച നരൻ എന്ന സിനിമയിലാണ് താരം തുടക്കം കുറിച്ചത്. വാർത്തകൾ ഇതുവരെ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തിലെ തന്നെ നിരവധി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിട്ടുണ്ട്. ഫ്ലവർസിലെ സീരിയലായ സീതയിലും പുലിവാലിലുമാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. സ്റ്റാർ മാജിക്കിലും, വീട്ടമ്മയിലുമാണ് താരം ടി വി ഷോസായി ഇപ്പോൾ ചെയ്തു വരുന്നത്. ഭാഗ്യദേവത, കഥ തുടരുന്നു, സീനിയർസ്, താപ്പാന, റിങ് മാസ്റ്റർ, 7th ഡേ അങ്ങനെ നിരവധി ചിത്രങ്ങളിൽ ഉള്ള താരമാണ് ലക്ഷ്മിപ്രിയ.
ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് ലക്ഷ്മിപ്രിയ. വളരെ കുഞ്ഞിലേ തന്നെ മാതാപിതാക്കൾ പിരിഞ്ഞതു കൊണ്ട് ഇവരുടെ സ്നേഹം ലഭിക്കാതെ വളർന്ന ബാല്യമായിരുന്നു താരത്തിന്. പിരിഞ്ഞപ്പോൾ തന്നെ 'അമ്മ താരത്തിന് വിട്ട് പോയി, അച്ഛൻ വേറെ കല്യാണവും കഴിച്ചു. അതോടെ ഒറ്റയ്കായ താരം അച്ചന്റെ അമ്മയോടൊപ്പവും ചെറിയച്ഛന്റെ ഒപ്പവുമാണ് വളർന്നത്. ബാല്യം മുതൽ 'അമ്മ മരിച്ചു എന്നാണ് എല്ലരും പറഞ്ഞിരുന്നത്. പതിനാലാം വയസ്സിലായിരുന്നു താരത്തിന്റെ അമ്മയെ പറ്റി അറിയുന്നത്. ഞെട്ടലോടെയാണ് തന്റെ 'അമ്മ ജീവനോടെ ഉണ്ടെന്നു അറിയുന്നത്. അതോടെ അമ്മയുടെ അടുത്ത് പോകാനും കാണാനും ആഗ്രഹം വന്നു. അങ്ങനെ അമ്മയെ തേടി താരം തിരിച്ചു. പക്ഷേ 'അമ്മ സ്വീകരിച്ചില്ല മറിച്ചു തള്ളി പറഞ്ഞു. പക്ഷേ അപ്പോഴും അച്ഛന്റെ കുടുംബം തന്നെ വളർത്തി വലുതാക്കി എന്ന് പറഞിട്ടുണ്ട് താരം. അവരാണ് താരത്തിനെ ഒരു സിനിമാതാരം ആക്കിയത്. ഇതെല്ലം പറഞ്ഞ് താരം ഒരു ആത്മകഥയും പുസ്തകത്തിൽ ആക്കി ഇറക്കിയിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് താരം. കബീർ എന്നായിരുന്നു താരത്തിന്റെ അച്ഛന്റെ പേര്. പതിനെട്ടു വയസിൽ തന്നെ കല്യാണം കഴിച്ചു. സംഗീതജ്ഞനായ പരുഷോത്തമന്റെ മകൻ ജയേഷ് ആണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. നാലുവയസുകാരി മാതങ്കിയാണ് ഇരുവരുടെയും ഏക മകൾ. പ്രണയിച്ചായിരുന്നു ലക്ഷ്മിപ്രിയയും ജയേഷും വിവാഹം ചെയ്തത്. ഒരു കുഞ്ഞുണ്ടാകാൻ വളരെ താമസിച്ച ദമ്പതികളാണ് ഇവർ. കുട്ടികാലം തൊട്ട് ഡാൻസിൽ പ്രതിഭ തെളിയിച്ച വ്യകതി കലാതിലകം കൂടി ആയിരുന്നു. മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടം തുള്ളൽ എന്നിവയിലൊക്കെ മിന്നുന്ന പ്രകടനം കാഴ്ച വച്ച നടിയാണ് ലക്ഷിമിപ്രിയ. ഡാൻസ് മാത്രമല്ല കഥാപ്രസംഗം, മോണോ ആക്റ്റിലൊക്കെ തന്നെ പ്രൈസുകൾ വാങ്ങി കൂടിയ തരാം കൂടിയാണ് ലക്ഷ്മി. ആദ്യം താരം ഒരു സ്റ്റേജിൽ നാടകം ചെയ്തു തുടങ്ങി. ജയേഷിന്റെ 'അമ്മ വഴിയാണ് താരം ആദ്യത്തെ സീരിയൽ ചെയ്യുന്നത്. സ്വന്തം മകൾക്ക് വന്ന ഓഫർ ആയിരുന്നു ആ 'അമ്മ അന്ന് മരുമകൾക്ക് കൊടുത്ത്. അങ്ങനെ ജീവൻ ടി വിയിൽ താരത്തിന്റെ ആദ്യത്തെ സീരിയൽ വന്നു. പിന്നെ ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചത്തിനു ശേഷം, ജയേഷിന്റെ അച്ഛന്റെ സുഹൃത്താണ് താരത്തിനെ സിനിമയിലേക്ക് എത്തിച്ചത്. പിന്നീട് ഇന്നുവരെ തഹാരത്തിനു എല്ലാം ഭർത്താവിന്റെ കുടുംബം തന്നെയാണ്.