Latest News

കുട്ടിച്ചാത്തനിലെ അഞ്ചു കുട്ടികളും ഇപ്പോൾ സിനിമയിലെ മിന്നും താരങ്ങൾ; അവർ ഇപ്പോൾ എവിടെയെന്ന് നോക്കാം

Malayalilife
കുട്ടിച്ചാത്തനിലെ അഞ്ചു കുട്ടികളും ഇപ്പോൾ സിനിമയിലെ മിന്നും താരങ്ങൾ; അവർ ഇപ്പോൾ എവിടെയെന്ന് നോക്കാം

കുട്ടികളെ ആകർഷിക്കാനും മറ്റും അവർക്കു വേണ്ടിയുള്ള സീരിയലുകളും നമ്മുടെ ഇടയിലുണ്ട്. അത്തരത്തിലൊരു സീരിയൽ ആയിരുന്നു വൈകിട്ടത്തെ കുട്ടിച്ചാത്തൻ സീരിയൽ. ഏഷ്യാനെറ്റില്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയല്‍ ഹലോ കുട്ടിച്ചാത്തന്‍ ഇപ്പോഴും പല പ്രേക്ഷകരും മറന്നിട്ടുണ്ടാകില്ല. നാലുകുട്ടികള്‍ക്കിടയില്‍ എത്തുന്ന കുട്ടിച്ചാത്തന്റെ രസകരമായ കഥയായിരുന്നു. സൂപ്പര്‍ ഹിറ്റായതിനാല്‍ തന്നെ രണ്ടാം ഭാഗവും സീരിയലിനുണ്ടായി. തമിഴിലേക്ക് മൊഴിമാറ്റി സീരിയല്‍ എത്തുകയും ചെയ്തു. വീവി, വര്‍ഷ, നിമ്മി, റാം എന്നീ കുട്ടികള്‍ക്കിടയില്‍ എത്തപ്പെടുന്ന കുട്ടിച്ചാത്തന്‍ കുട്ടപ്പായിയുടെ കഥയായിരുന്നു ഹലോ കുട്ടിച്ചാത്തന്‍. ഇതില്‍ ബാലതാരങ്ങളായി അഭിനയിച്ചവരെല്ലാം ഇപ്പോഴും സിനിമാമേഖലയില്‍ തിളങ്ങുന്നവരാണ്. ഗായിക അമൃത സുരേഷിന്റെ അനുജത്തി അഭിരാമി സുരേഷ്, ഇപ്പോഴത്തെ സൂപ്പര്‍ യുവതാരം ഷെയ്ന്‍ നിഗം, ശ്രദ്ധ ഗോകുല്‍, അഭയ് തമ്പി, നടന്‍ നീരജ് മാധവിന്റെ അനുജന്‍ നവനീത് മാധവ് എന്നിവരാണ് ഈ താരങ്ങള്‍. വീവീയെ അവതരിപ്പിച്ച ഷെയ്ന്‍ നിഗമാണ്. കുട്ടപ്പായി എന്ന കുട്ടിച്ചാത്തനെ അവതരിപ്പിച്ചത് നടന്‍ നീരജ് മാധവിന്റെ അനുജനായ നവനീത് ആണ്. ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചില സിനിമകളിലും താരം ബാലതാരമായി ശ്രദ്ധനേടി. മികച്ച ഡാന്‍സര്‍ കൂടിയാണ് നവനീത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ നവനീത് അഭിനയിച്ച കുട്ടിച്ചാത്തന്‍ സീരിയല്‍ അക്കാലത്ത് കുട്ടികളുടെ ഇഷ്ട പരമ്പരയായിരുന്നു. ഇന്നും കുട്ടിച്ചാത്തൻ സീരിയലിലെ കുട്ടിച്ചാത്തനായി ആണ് എല്ലാവരും കാണുന്നത്. അങ്ങനെ തന്നെയാണ് എല്ലാവരും താരത്തിനെ തിരിച്ചറിയുന്നതും.  ചലച്ചിത്ര താരം നീരജ് മാധവ് നവനീതിന്റെ ചേട്ടനാണ്. അമൃത ചാനലില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തനില്‍ കുട്ടിച്ചാത്തനായി അഭിനയിച്ചു. 2009ല്‍ ശിവന്‍ സംവിധാനം ചെയ്ത കേശു എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. ചിത്രത്തിന് കുട്ടികള്‍ക്കുള്ള മികച്ച  ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. നല്ലവന്‍,ശിക്കാര്‍, മാണിക്ക്യ കല്ല്, കുഞ്ഞനന്തന്റെ കട തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.ചലച്ചിത്ര താരം നീരജ് മാധവ് സഹോദരനാണ്‌. 2019ല്‍ നീരജിനെ നായകനാക്കി എന്നിലെ വില്ലന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും കടന്നു. സോഷ്യൽ മീഡിയയിലിലൊക്കെ നല്ല സജീവമാണ് താരം. 

ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്തത് ഇപ്പോഴത്തെ മലയാള സിനിമയുടെ നടനാണ്. ഒരു മലയാളചലച്ചിത്രനടനാണ് ഷെയിൻ നിഗം. കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റംകുറിച്ചു. നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനാണ്. അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു. വലിയ പെരുന്നാൾ ആണ് താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം. 

അഭിരാമി സുരേഷ് ആദ്യമായി വേഷമിട്ട സീരിയലായിരുന്നു കുട്ടിച്ചാത്തന്‍. ഇതിന് പിന്നാലെ ചില സിനിമകളിലും സജീവമായ താരം ഇപ്പോള്‍ ചേച്ചി അമൃത സുരേഷിനൊപ്പം അമൃതം ഗമയ ബാന്റുമായി തിരക്കിലാണ്.  ഇന്ത്യൻ നടി, ഗായിക, സംഗീതജ്ഞൻ, സംഗീതസംവിധായകൻ, വീഡിയോ ജോക്കി എന്നിവരാണ് അഭിരാമി സുരേഷ്. ബിഗ്‌ബോസ് സീസൺ ടൂവിലെ മത്സരാർത്ഥി ആയിരുന്നു അമൃത. കൈ നിറയെ ചിത്രങ്ങൾ ചെയ്ത നടിയാണ് അമൃത. 

മറ്റൊരു ബാലതാരമായ റാമിനെ അവിസ്മരണീയമാക്കിയത് അഭയ് തമ്പിയാണ്. സംവിധായകന്‍ വിജി തമ്പിയുടെ മകനാണ് അഭയ് തമ്പി. മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വിജി തമ്പി. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്. ഇപ്പോൾ വിവാഹം ഒക്കെ കഴിഞ്ഞ് സന്തോഷമായി ഇരിക്കുന്നു. 

വര്‍ഷയായി എത്തിയ കുട്ടിത്താരം ദുല്‍ഖറിനൊപ്പം പട്ടംപോലെയില്‍ അഭിനയിച്ച ശ്രദ്ധ ഗോകുലാണ്. ദുൽഖറിന്റെ നായികയുടെ അനിയത്തി വേഷമാണ് താരം അഭിനയിച്ചത്. പിന്നീട് ചില ആല്‍ബങ്ങളിലും ടിവി ആങ്കറുമായി എല്ലാം തിളങ്ങിയ ശ്രദ്ധ ഇപ്പോള്‍ ഫിലിപീന്‍സില്‍ പഠനത്തില്‍ കേന്ദ്രീകരിക്കുകയാണ്.

kuttichathan serial malayalam actor child artist

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES