സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന പേര് ഇപ്പോള്‍ പലയിടത്തും പറഞ്ഞ് കേള്‍ക്കാറുണ്ട്. രഞ്ജു രഞ്ജിമര്‍ അവിനാശ്,വികാസ്,ഉണ്ണി തുടങ്ങി നിരവധി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് ഉളളത്. ഇക്കൂട്ടത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായുമം ഹെയ ര്‍സ്റ്റൈലിസ്റ്റായുമൊക്കെ അറിയപ്പെടുന്നവരാണ് സജിത്തും സുജിത്തും. 16 വര്‍ഷം മുന്‍പാണ് ഇരുവരും ഈ കരിയര്‍ തിരഞ്ഞെടുത്തത്. ്‌വര്‍ഷങ്ങളക്ക് മുന്‍പ് ബ്യൂട്ടിഷനെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നും കേള്‍ക്കുമ്പോള്‍ പുച്ഛവും പരിഹാസവുമാണ്. അമ്മയും ചേച്ചിയും പിന്തുണച്ചപ്പോള്‍ സജിത്തിനെയും സുജിത്തിനെയും അച്ഛനും ബന്ധുക്കളും എതിര്‍ത്തു. എത്ര കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടും സജിത്തും സുജിത്തും ആഗ്രഹത്തില്‍ നിന്നും പിന്മാറിയില്ല.
അച്ഛന്റെ കണ്‍സ്ട്രഷന്‍ ബിസിനസ് മക്കള്‍ ഏറ്റെടുക്കും എന്നു കരുതിയവരെ അദ്ഭുതപ്പെടുത്തിയാണ് സജിത്തും സുജിത്തും മറ്റൊരു തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞത്. സുജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റിനും സജിത്ത് ബ്യൂട്ടീഷന്‍ കോഴ്‌സിനും ചേര്‍ന്നു. പഠനശേഷം ജോലിക്കു കയറി. പിന്നീട് ഹോട്ടല്‍ ജോലി വേണ്ടെന്നുവച്ച സുജിത്ത് ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ച് സഹോദരന്റെ അതേ ഫീല്‍ഡിലേക്ക് ഇറങ്ങി. പല പല സലൂണുകളില്‍ ജോലി ചെയ്തു. 2014ല്‍ ആണ് സ്വന്തം സലൂണ്‍ തുടങ്ങുന്നത്. സലൂണ്‍ തുടങ്ങുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു. പക്ഷേ ജോലി ചെയ്യുന്ന സലൂണിന്റെ ഉടമസ്ഥര്‍ ലാഭം കൂട്ടാന്‍ വേണ്ടി സമ്മര്‍ദം ചെലുത്തുന്നതും ആവശ്യമായ പ്രൊഡക്ട്‌സ് ലഭ്യമാക്കാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
അനാവശ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നതും കൂടുതല്‍ നേരം ജോലി ചെയ്യിക്കുന്നതുമൊക്കെ പരിധിവിട്ടതോടെ മാനസികവും ശീരീരികവുമായി ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. അതോടെ ജോലി നിര്‍ത്തി വീട്ടിലിരുന്നു. അങ്ങനെ വീട്ടിലിരുന്നപ്പോഴാണ് സ്വന്തമായി സലൂണ്‍ തുടങ്ങാന്‍ തീരുമാനിച്ചത്. രമ്യാ നമ്പീശന്റെ പ്രചോദനം കരുത്തായി. രമ്യാനമ്പീശനാണ് ഇവര്‍ക്ക് പ്രചോദനമായത്. 13 വര്‍ഷം മുമ്പ് പാലാരിവട്ടത്തെ ഒരു സലൂണിലാണ് ഒന്നിച്ച് ജോലി ചെയ്യാന്‍ തുടങ്ങുന്നത്. സിനിമാ താരങ്ങളെ പരിചയപ്പെടുന്നതും ആ സമയത്താണ്. മിത്ര കുര്യന്‍, രാധിക, മൈഥലി, ആഷിഖ് അബു, അമല്‍ നീരദ് എന്നിവരെല്ലാം അവിടെ കസ്റ്റമേഴ്‌സ് ആയിരുന്നു.
ആറു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. അതിനുശേഷം പനമ്പിള്ളി നഗറിലുള്ള ഒരു സലൂണിലേക്ക് മാറി. താരങ്ങള്‍ ഉള്‍പ്പടെയുള്ള പല കസ്റ്റമേഴ്‌സും ഇവരെ തേടി അവിടേക്ക് വന്നു. ഇവരുടെ ആദ്യ ഷോപ്പിന്റെയും രണ്ടാമത്തെതിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത് രമ്യ നമ്പീശനാണ്. ഇന്ന് സജിത്ത് & സുജിത്ത് ഒരു ബ്രാന്‍ഡ് നെയിം ആണ്. മഞ്ജു വാര്യര്‍, അനുശ്രീ, ദുര്‍ഗ്ഗ കൃഷ്ണ, നിഖില വിമല്‍് ഭാവന, ശേത്വ മേനോന്‍, ഭാമ എന്നിങ്ങനെ ഇന്ന് എണ്ണിയാലൊടുങ്ങാത്ത താരങ്ങളാണ് ഇവരുടെ കസ്റ്റമേഴ്‌സ്. പലരുമായി കുടുംബ ബന്ധം പോലെ ആത്മബന്ധവും ഇവര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം സജിത്തിന്റെയും സുജിത്തിന്റെയും ജന്മദിനം നവ്യയും അനുശ്രീയും ആഘോഷമാക്കിയിരുന്നു.