ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു; മാതൃദിനത്തില്‍ അമ്മയെ ആശംസിച്ചവരെ പൊളിച്ചടുക്കി ആര്‍.ജെ മാത്തുക്കുട്ടി

Malayalilife
ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍  നേരാന്‍ ചെന്നിരിക്കുന്നു; മാതൃദിനത്തില്‍ അമ്മയെ ആശംസിച്ചവരെ പൊളിച്ചടുക്കി ആര്‍.ജെ മാത്തുക്കുട്ടി

ഴവില്‍ മനോരമയിലെ ദേ ഷെഫ്, ഉടന്‍ പണം തുടങ്ങിയ പരിപാടികളിലൂടെ കുടുംബപ്രേക്ഷരുടെ പ്രിയ അവതാരകനായി മാറിയ ആളാണ് ആര്‍ ജെ മാത്തുക്കുട്ടി. അരുണ്‍ മാത്യു എന്നാണ് പേരെങ്കിലും മാത്തുക്കുട്ടി എന്ന് പറഞ്ഞാലെ പ്രേക്ഷകര്‍ക്ക് അരുണിനെ അറിയൂ. ഇപ്പോഴിതാ എല്ലാ താരങ്ങളും മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മാത്തുകുട്ടിയുടെ വേറിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 

റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങുന്ന ആളാണ് മാത്തുക്കുട്ടി. രാജ് കലേഷിനൊപ്പമുള്ള മാത്തുക്കുട്ടിയുടെ ഉടന്‍ പണത്തിലെ കോംബോ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന മാത്തുക്കുട്ടിയുടെ മാതൃദിന പോസ്റ്റാണ് വൈറലാകുന്നത്. അമ്മയ്‌ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്താണ് വെള്ളിത്തിരയിലെ മിന്നും താരങ്ങളില്‍ പലരും മാതൃദിനം ആഘോഷിച്ചത്. ഒട്ടുമിക്ക താരങ്ങളും അമ്മയുടെ ചിത്രത്തോടൊപ്പം ആശംസകളും കുറിച്ചു. എന്നാല്‍ മാത്തുക്കുട്ടിയുടെ വ്യത്യസ്തമായ പോസ്റ്റാണ് ഇപ്പോള്‍ കൈയടി നേടുന്നത്. ഒരു കിച്ചന്‍ സിങ്കില്‍ നിറയെ എച്ചില്‍ പാത്രങ്ങള്‍ കിടക്കുന്ന ചിത്രമാണ് മാത്തുകുട്ടി മാതൃദിനത്തില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയുടെ അടിക്കുറിപ്പായി മാത്തുക്കുട്ടി ചേര്‍ത്തത് ഇങ്ങനെയാണ്. 

ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട് ഇതില്‍. വൈകുന്നേരമാവുമ്പോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്‌സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്പോള്‍ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?

അവരിവിടെയാണ്. കാണുമ്പോള്‍ തന്നെ നമുക്ക് സ്‌ക്രോള്‍ ചെയ്ത് കളയാന്‍ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങള്‍ക്ക് മുന്‍പില്‍. 

ആലോചിക്കുമ്പോള്‍ തന്നെ നാണക്കേട് തോന്നുന്നു. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടതെന്നാണ് താരം കുറിച്ചത്. നിരവധി കമന്റുകളാണ് മാത്തുക്കുട്ടിയുടെ തുറന്നുപറച്ചില്‍ പോസ്റ്റിന് ലഭിക്കുന്നത്. വ്യത്യസ്തമായ പോസ്റ്റിന് നിരവധി കൈയടികളും ലഭിക്കുന്നു.

 

RJ Mathukutty facebook post on mothers day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES