കഴിഞ്ഞ ദിവസം ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി തലയോട്ടിയില്‍ അണുബാധയുണ്ടായ സനില്‍ എന്ന യുവാവിന്റെ വാര്‍ത്ത പുറത്ത് വന്നത് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഗായകനും വ്‌ലോഗറുമായ വിജയ് മാധവും എത്തിയത്.
യൂട്യബില്‍ വിജയ് മാധവ് ഹെയര്‍ട്രാന്‍സ്പ്ലാന്റേഷന്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേര്‍ സനിലിന്റെ അനുഭവം കമന്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ അനുഭവം പങ്ക് വച്ച് ഗായകന്‍ എത്തിയത്.
ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറിയെ കുറിച്ച് വ്യക്തമായി ധാരണയുള്ള ക്ലിനിക്കില്‍ നിന്നാണ് വിജയ് ചികിത്സ നടത്തിയത്. അതുകൊണ്ട് തന്നെ ഭയപ്പെടാനില്ലെന്നാണ് വിജയ് അടുത്തിടെ പറഞ്ഞത്. ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞെത്തിയ തന്നെ കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നത് കാണിക്കുന്ന വീഡിയോയിലൂടെയും ഗായകന്‍ വിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
മാഷിന്റെ ട്രീറ്റ്‌മെന്റ് കഴിഞ്ഞശേഷം അമ്മ കണ്ടിട്ടില്ലായിരുന്നു. കാണേണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അമ്മ മോനെ കാണാന്‍ വേണ്ടി വന്നിട്ടുണ്ട്. റിയാക്ഷന്‍ എന്തായിരിക്കുമെന്ന് ദൈവത്തിന് മാത്രമെ അറിയൂ എന്ന് പറഞ്ഞാണ് ദേവിക വ്‌ലോ?ഗ് വീഡിയോ ആരംഭിച്ചത്. വിജയിയുടെ മുഖത്തേക്ക് നോക്കാന്‍ പോലും അമ്മ തയ്യാറായില്ല. തലയിലേക്ക് ഞാന്‍ നോക്കില്ല. എനിക്ക് നേരത്തത്തെ മാധു (വിജയ്)വിനെയാണ് ഇഷ്ടം. മുടിയുള്ള മാധുവിനെയാണ് ഇഷ്ടമെന്ന് പണ്ട് പറഞ്ഞത് ദൈവം തന്ന ഒറിജിനല്‍ മുടി മാധുവിന് ഉണ്ടായിരുന്നത് കൊണ്ടാണ്. ഇനി ഞാന്‍ ഒന്നും പറയുന്നില്ല. എല്ലാം ഭ?ഗവാനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. സര്‍ജറി ചെയ്തത് എനിക്ക് അക്‌സപ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല. അവനവന്റെ മുടി തന്നെയാണ് വീണ്ടും സര്‍ജറിയിലൂടെ തലയില്‍ വെക്കുന്നതെന്ന് എനിക്ക് അറിയാം. ഞാന്‍ ഭ?ഗവാനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പൂവന്‍ പഴത്തില്‍ മാധുവിന്റെ പേരില്‍ തുലാഭാരം നേര്‍ന്നിട്ടുണ്ട്. ഒരു പ്രശ്‌നവും വരാതിരിക്കാന്‍ വേണ്ടിയാണത്. ഇതുപോലെ സമാനമായ രീതിയില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തവരുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. നല്ല എന്തെങ്കിലും വീഡിയോ കാണാമെന്ന് കരുതി യുട്യൂബ് തുറന്നപ്പോള്‍ മാധുവിന്റെ തലയില്‍ സര്‍ജറി ചെയ്യുന്നതും ഞാന്‍ കണ്ടു. അത് കണ്ടതോടെ ഞാന്‍ ഭയന്നു. അതോടെ വല്ലാത്ത അവസ്ഥയിലായി. എന്നാല്‍ കഴിയുന്നതുപോലെ ഞാന്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു എന്നാണ് അമ്മ പറഞ്ഞത്.
എന്റെ തലച്ചോറ് ബാക്ടീരിയ കാര്‍ന്ന് തിന്നോയെന്ന് അറിയാനാണ് അമ്മ വന്നിരിക്കുന്നതെന്നായിരുന്നു വിജയിയുടെ കമന്റ്. മുടി വരുമോ ഇല്ലയോ എന്നത് ബാധിക്കുന്ന വിഷയമല്ലെങ്കില്‍ പിന്നെ നീ എന്തിനാണ് സര്‍ജറി ചെയ്തതെന്നും അമ്മ വിജയ് മാധവിനോട് ചോദിച്ചു. അമ്മ രാവിലെ എഴുന്നേറ്റ് വന്നാല്‍ ഉടന്‍ സായ് ബാവയുടെ ഫോട്ടോ വീട്ടിലുണ്ട്. സമീപത്തായി മുടിയുള്ള മാഷിന്റെ പഴയ ഫോട്ടോയുമുണ്ട്.
അത് രണ്ടും അമ്മ നോക്കി കൊണ്ടിരിക്കും. എനിക്ക് എന്റെ ഈ മാധുവിനെയാണ് വേണ്ടതെന്നും പറയും. ആ മാധു ഇനി ആവാന്‍ പോവുകയാണെന്ന് ദേവിക അമ്മയോട് പറഞ്ഞു. മുടിയില്ല കഷണ്ടിയാണ് എന്നൊക്കെ ആളുകള്‍ എന്റെ കുഞ്ഞിനെ കുറിച്ച് പറയാറില്ലേ. അങ്ങനെ പറയുന്നവരെ കാണിക്കാന്‍ വേണ്ടിയാണ് മുടിയുള്ള ഫോട്ടോ ഞാന്‍ സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. സര്‍ജറിക്ക് പോയ ദിവസം അമ്മയ്ക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. അമ്മ അന്ന് ഭക്ഷണം പോലും കഴിച്ചില്ല. എന്നാല്‍ എന്റെ ഭാര്യ മക്കള്‍ക്കൊപ്പമിരുന്ന് നെറ്റ്ഫ്‌ലിക്‌സിലെ ഒരു സീരിസ് മുഴുവന്‍ കണ്ട് തീര്‍ത്തു. ഞാന്‍ വരുമ്പോള്‍ സുഖ ഉറക്കത്തിലായിരുന്നു. അതാണ് അമ്മയും ഭാര്യയും തമ്മിലുള്ള വ്യത്യാസം. അമ്മയ്ക്ക് പകരം അമ്മ മാത്രമെന്നും വിജയ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. എനിക്ക് സ്‌ട്രെസ് അടിക്കാന്‍ വയ്യായിരുന്നു. പ്രാര്‍ത്ഥിക്കാനുള്ളത് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.
പിന്നെ ഡോക്ടറും അദ്ദേഹത്തിന്റെ ട്രീറ്റ്‌മെന്റും നല്ലതാണെന്ന് എനിക്ക് അറിയാമായിരുന്നു. റിലാക്‌സ് ചെയ്യാന്‍ കിട്ടിയ സമയവുമായിരുന്നു എന്നായിരുന്നു ദേവികയുടെ മറുപടി. താനും ദേവികയും ഫ്‌ലാറ്റിലേക്ക് മാറിയപ്പോള്‍ അമ്മ വീട്ടില്‍ ഒറ്റയ്ക്കായോ എന്ന ചോ?ദ്യത്തിനുള്ള മറുപടിയും പുതിയ വീഡിയോയില്‍ വിജയ് നല്‍കി. അമ്മ വീട്ടില്‍ ഒറ്റയ്ക്കല്ല. സഹായത്തിന് ആളുകളുണ്ട്. അമ്മയ്ക്ക് ഫ്‌ലാറ്റ് ജീവിതം ഇഷ്ടമല്ലെന്നാണ് വിജയ് പറഞ്ഞത്. ഫ്‌ലാറ്റിനേക്കാള്‍ തനിക്കിഷ്ടം വീട് തന്നെയാണെന്ന് അമ്മയും പറഞ്ഞു.
പാട്ടും പാടി ചെയ്ത എന്റെ സര്‍ജറിയാണ്. നല്ല ഡോക്ടറും നല്ല ക്ലിനിക്കുമാണെങ്കില്‍ ഇങ്ങനെ പാട്ടും പാടി സര്‍ജറി ചെയ്യാം. ഞാന്‍ വീഡിയോ ഇട്ടതോടെ ഒരുപാട് പേര്‍ ഇന്നലെ സനില്‍ എന്ന സഹോദരന്റെ വീഡിയോ എനിക്ക് അയച്ചു തന്നിരുന്നു. ഇപ്പോഴും വരുന്നുണ്ട്. ആ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കില്‍, ചിലപ്പോള്‍ ഈ ജന്മത്തില്‍ ഞാന്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യില്ലായിരുന്നു എന്നാണ് സര്‍ജറി ചെയ്ത വിജയ് മാധവ് പറഞ്ഞത
ഞാന്‍ ചെയ്തു കഴിഞ്ഞത് കൊണ്ടും നല്ല രീതിയില്‍ ഇപ്പോള്‍ ഇരിക്കുന്നതു കൊണ്ടും മാത്രമാണ് ഈ വീഡിയോ ഇട്ടത്. അദ്ദേഹത്തിന് ഉണ്ടായ ദുരവസ്ഥ ഇനി ആര്‍ക്കും വരാതിരിക്കട്ടെ, എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ് വിജയ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.