സരിഗമപയില്‍ നിശ്ചലനായി പോയത് ഒരു തവണ; എറിയുന്നതെല്ലാം ഏറ്റുപിടിക്കുന്ന ചങ്ക് ഷാന്‍ റഹ്‌മാന്‍; ഒരു വര്‍ഷം പിന്നിട്ട യാത്രയില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ജീവ

Malayalilife
 സരിഗമപയില്‍ നിശ്ചലനായി പോയത് ഒരു തവണ; എറിയുന്നതെല്ലാം ഏറ്റുപിടിക്കുന്ന ചങ്ക് ഷാന്‍ റഹ്‌മാന്‍; ഒരു വര്‍ഷം പിന്നിട്ട യാത്രയില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ജീവ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയില്‍ വീഡിയോ ജോക്കിയായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. വളരെ വേഗത്തിലാണ് പിന്നീട് താരത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചത്. ജീവയുടെ ട്രോളുകളും തമാശകളുമൊക്കെയാണ് താരത്തിന്റെ ഹൈലൈറ്റ്. ജീവ ഇല്ലാതെ സരിഗമപ ചിന്തിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഒരു ഘട്ടം കഴിഞ്ഞപ്പോള്‍. സരിഗമപ അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മിസ് ചെയ്യുന്നത് പാട്ടുകള്‍ മാത്രമല്ല ജീവയുടെയും ഷാന്‍ റഹ്‌മാന്റെയും കൂട്ട്കെട്ടും തമാശകളുമാണ്.

ഒരു വര്‍ഷത്തിന് മുകളിലായി സംപ്രേഷണം ചെയ്തുവരുന്ന പരിപാടി കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. തന്റെ ഒരു വര്‍ഷത്തെ യാത്രയെക്കുറിച്ച് പറഞ്ഞ് ജീവ എത്തിയിരുന്നു.ആദ്യമായി റിയാലിറ്റി ഷോ ചെയ്യുന്നതിനായി പേടിച്ച് വിറച്ചാണ് പോയത്. സരിഗമപ തുടങ്ങിയതിന് ശേഷം പുറത്തൊക്കെ പോയാല്‍ മിക്കവരും സരിഗമപയിലെ ജീവ ചേട്ടനല്ലേയെന്ന് ചോദിച്ച് വരാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു. സരിഗമപയിലെ വിശേഷങ്ങളെക്കുറിച്ച് പറയുന്ന ജീവയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ഒരൊറ്റത്തവണയാണ് താന്‍ നിശ്ചലനായി പോയതെന്ന് ജീവ പറയുന്നു. ഭാവന അതിഥിയായെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്. വേദിയിലെത്തിയ ഭാവന ജീവയോട് പൊട്ടിത്തെറിക്കുകയായിരുന്നു. താന്‍ പോവുകയാണെന്ന് കൂടി പറഞ്ഞതോടെ ജീവ സ്റ്റാക്കുകയായിരുന്നു. താനെന്താണ് മോശമായി പെരുമാറിയതെന്നറിയാതെ കുഴങ്ങി നില്‍ക്കുകയായിരുന്നു ജീവ. ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്ന് പറഞ്ഞ് ഭാവനയായിരുന്നു പ്രാങ്ക് ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞത്. ജീവ കരയാന്‍ പോവുകയാണെന്നറിഞ്ഞതോടെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

ജീവയുടെ വാക്കുകള്‍ക്ക് കുറികൊള്ളുന്ന മറുപടികളാണ് ഷാന്‍ റഹ്‌മാന്‍ നല്‍കാറുള്ളത്. താന്‍ എറിയുന്നതെല്ലാം അദ്ദേഹം ഏറ്റുപിടിക്കുന്നുവെന്നുറപ്പുണ്ടായിരുന്നു. വീറും വാശിയുമൊക്കെയായാണ് ഞങ്ങള്‍ ഇരുവരും പോരാടാറുള്ളത്. ഇവരുടെ തമാശകളൊക്കെ എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. എല്ലാ അലമ്പിനും പ്രാങ്കിനും സര്‍പ്രൈസിനുമൊക്കെ താന്‍ മുന്നിലുണ്ടാവുമെന്നും ജീവ പറഞ്ഞിരുന്നു.

സര്‍ഗോ ചേട്ടനുമായുള്ള ബന്ധത്തെക്കുറിച്ചും ജീവ പറഞ്ഞിരുന്നു. ഫിനാലെയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കാനായി ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ശ്രീജിഷാണോ അക്ബറാണോയെന്നായിരുന്നു മിക്കവരും ലൈവില്‍ ചോദിച്ചത്. അടുത്ത ദിവസം സംപ്രേഷണം ചെയ്യാന്‍ പോവുന്ന പരിപാടിയുടെ ക്ലൈമാക്‌സ് പറയാനാണ് നിങ്ങള്‍ പറയുന്നതെന്നായിരുന്നു സര്‍ഗോയുടെ മറുപടി. പരിപാടി സംപ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ അത് വ്യക്തമാവും. വോട്ടിംഗിലൂടെയായിരുന്നു ഇവരില്‍ ഒരാളെ ഗ്രാന്റ് ഫിനാലെയിലേക്ക് എടുക്കുന്നത്. ശ്രീജിഷിനായിരുന്നു ആറാമനാവാനുള്ള ഭാഗ്യം ലഭിച്ചത്.

എല്ലാവര്‍ക്കും നന്ദി അറിയിച്ചും ജീവ എത്തിയിരുന്നു.ഒരു നന്ദി പറച്ചിലിന്റെ ആവശ്യം ഇല്ല എന്നറിയാം പക്ഷെ ഇത് എന്റെ സ്നേഹമാണ് . സരിഗമപ എന്ന റിയാലിറ്റി ഷോയെ നെഞ്ചോടു ചേര്‍ത്ത ഞങ്ങളെ ഓരോരുത്തരെയും സ്വീകരിച്ച ഓരോ വ്യക്തികളോടുമുള്ള സ്നേഹമാണ് ഈ വാക്കുകള്‍ . മറ്റു ഷോകളില്‍ നിന്ന് സരിഗമപയെ വേറിട്ടു നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമേകിയത് നിങ്ങളുടെ പ്രോത്സാഹനമാണ് .ആ സ്നേഹം ആ കയ്യടി ആ ആര്‍പ്പുവിളി ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ കഴിയും വരെ ഞങ്ങള്‍ക്ക് തന്നതിനു ഒരായിരം നന്ദിയെന്ന് പറഞ്ഞും ജീവ എത്തിയിരുന്നു.

ചേട്ടാ എല്ലാം തുടങ്ങിയത് ചേട്ടനില്‍ നിന്നാണ് . വീഡിയോ ജോക്കിയില്‍ നിന്ന് എന്നെ ഒരു സരിഗമപ അവതാരകന്‍ ആക്കിമാറ്റിയത് ചേട്ടന്റെ ആ വിളിയാണ് . ഒരു ഷോ സംവിധായകനെക്കാളുപരിയാണ് ചേട്ടാ എന്നുള്ള ഈ വിളി . ശില്‍പ്പാ ബാല എന്നെ സര്‍ഗോച്ചേട്ടന്  പരിചയപ്പെടുത്തിയതിനു ഉമ്മ ആദ്യമായി ഒരു റിയാലിറ്റി ഷോ ചെയ്യുന്നവന്റെ അന്ധാളിപ്പോടെ ഞാന്‍ ആ ഫ്ലോറില്‍ നിന്നപ്പോ ആദ്യം കയ്യടിച്ചത് നമ്മടെ ഗ്രാന്‍ഡ് ജൂറിയാണ് .കണ്ട ആദ്യ ദിവസം തന്നെ നിന്റെ കൂടെ അലമ്പാന്‍ ഞാന്‍ ഉണ്ടെന്നു പറഞ്ഞ മിസ്റ്റര്‍ ഷാന്‍ റഹ്‌മാന്‍ നിങ്ങള്‍ വെറും പാപ്പന്‍ അല്ല എന്റെ ചങ്ക് ആണ്.

 ഞങ്ങളുടെ ചളികളുടെ ഫുള്‍ പ്രോത്സാഹനം വരുന്നത് സുജാത ചേച്ചി നിന്നാണ് അത്,ചേച്ചിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യംപിന്നെ ഗോപീസുന്ദര്‍ ചേട്ടന്‍ ഒരു വലിയ ശരീരത്തിനുള്ളിലെ ചെറിയ മനസ്സിനുടമ .മാസ്സ് ഡയലോഗുകള്‍ മാത്രം അടിക്കുന്ന ഒരു പാവം . റാല്‍ഫിന്‍സ്റ്റീഫന്‍. നിങ്ങള്‍ സംഗീതത്തെ എത്ര ഇഷ്ടപ്പെടുന്നുവോ അത്രേം ഇഷ്ടപ്പെടുന്നുണ്ട് ചുറ്റുമുള്ളവരെ അത് എപ്പഴും ആ ചിരിയിലുണ്ട് .ആരെയെങ്കിലും വിട്ടുപോയെങ്കില്‍ ക്ഷമിക്കണം . ഇവരോക്കെ ഇല്ലാരുന്നെങ്കില്‍ ഈ യാത്ര ഇല്ല ഈ വീഡിയോക്കു ഒരര്‍ത്ഥവുമില്ലെന്നും ജീവ പറയുന്നു.

saregamapa anchor jeeva expresses his gratitude

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES