നല്ല സുഹൃത്തുക്കളായിരുന്ന നമ്മളെ തമ്മില്‍ അടുപ്പിച്ച ഒരാളുണ്ട്; തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി വരദയും ജിഷിനും

Malayalilife
നല്ല സുഹൃത്തുക്കളായിരുന്ന നമ്മളെ തമ്മില്‍ അടുപ്പിച്ച ഒരാളുണ്ട്; തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി വരദയും ജിഷിനും

ലയാളിമിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് ജിഷിനും വരദയും. സ്‌ക്രീനിലെ വില്ലനും നായികയും ജീവിതത്തില്‍ ഒന്നിച്ചതോടെ ആരാധകര്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു. അമല പരമ്പരയില്‍ മൊട്ടിട്ട പ്രണയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.    എന്നാല്‍ തങ്ങള്‍ പോലും അറിയാതെ ജീവിതത്തില്‍ ഒരുമിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ചും, പ്രണയ കഥയെ കുറിച്ചുമാണ് ജിഷിന്‍ പോസ്റ്റ് പങ്കിട്ടത്. 

ഇതില്‍ ആദ്യത്തെ ഫോട്ടോ ഞങ്ങള്‍ പ്രണയിക്കുന്നതിനു മുന്‍പുള്ളതാണ്. അമല സീരിയലിലെ ഒരു രംഗം ഷൂട്ട് ചെയ്‌തോണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ എന്തോ രഹസ്യം പറയുന്നത്. ഇതുപോലെ മനസ്സിലൊന്നുമില്ലാതെ നല്ല സുഹൃത്തുക്കളായിരുന്ന നമ്മളെ തമ്മില്‍ അടുപ്പിച്ച ഒരാളുണ്ട്. ആ സീരിയലിന്റെ ഡയറക്ടര്‍. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു, 'ജിഷിനെ..അവള്‍ക്ക് നിന്നോട് എന്തോ ഉണ്ട് , ഇടക്കിടയ്ക്ക് നിന്നെയവള് എറികണ്ണിട്ട് നോക്കുന്നുണ്ട്'. ഞാനൊന്നവളെയൊന്ന് പാളി നോക്കിയപ്പൊ അവള് ദാണ്ടേ മച്ചും നോക്കിയിരിക്കുന്നു.'ഒന്ന് പോ സാറെ ചുമ്മാ.. അങ്ങനെയൊന്നുമില്ല. എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും, അതൊരു കരടായി എന്റെ മനസ്സില്‍ കിടന്നു. അതില്‍പ്പിന്നെ അവളെന്നെ നോക്കുന്നുണ്ടോ എന്ന് നോക്കലായിരുന്നു ലൊക്കേഷനിലെ എന്റെ മെയിന്‍ പണി. അവളാണെങ്കില്‍ തല പോയാലും നോക്കുന്നില്ല. അതുപിന്നെ അങ്ങനെയാണല്ലോ.. ഒരാണ് നോക്കുന്നത് പെണ്ണിനറിയാന്‍ സാധിക്കും.

പെണ്ണ് നോക്കുന്നത് ആണിന് മനസ്സിലാക്കാന്‍ സാധിക്കുകയേയില്ല. അങ്ങനെ ബുറേവി ചുഴലിക്കാറ്റ് കാത്തിരുന്ന മലയാളികളെപ്പോലെ, കാത്തിരുന്ന് കാത്തിരുന്ന്, ആ കാത്തിരിപ്പിന്റെ അവസാനം, അടുത്ത ദിവസം അവളുടെ ഭാഗത്തു നിന്നുമെനിക്കൊരു കടാക്ഷം ലഭിച്ചു. പ്രണയത്തിന്റെ ബഹിര്‍സ്പുരണം ഞാനാ കണ്ണുകളില്‍ ദര്‍ശിച്ച. മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ പറയാറ്.. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ അവളുടെ മുഖത്തു നോക്കിയിട്ടായിരുന്നു ഞാന്‍ മേക്കപ്പ് ചെയ്തിരുന്നത് പോലും. അവള്‍ക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളില്‍ മാത്രം മേക്കപ്പ്മാന്റെ കയ്യിലുള്ള കണ്ണാടി ഉപയോഗിക്കും. പിന്നീടത് മാരത്തണ്‍ നോട്ടമായി മാറി!

നമ്മള്‍ തമ്മിലുള്ള സംസാര സമയം കൂടി, ലൊക്കേഷനില്‍ പ്രശ്‌നമായി, വീട്ടിലും നാട്ടിലും പ്രശ്‌നമായി, ഒത്തിരി പാരവെപ്പുകളെയും പ്രശ്‌നങ്ങളെയും അതിജീവിച്ച് അവസാനം.. ആ സീരിയല്‍ കഴിയുന്നതിനു മുന്‍പ് തന്നെ, രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്ന ഞങ്ങളുടെ വിവാഹത്തില്‍ കലാശിച്ചു.പക്ഷെ ഇതൊന്നുമല്ലായിരുന്നു ഇതിലെ ട്വിസ്റ്റ്. പ്രണയത്തിലായ ശേഷം പരസ്പരം മനസ്സുതുറക്കുന്ന ഒരു വേളയിലായിരുന്നു ആ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം ഞങ്ങള്‍ മനസ്സിലാക്കിയത്.

നമ്മുടെ ഡയറക്ടറുണ്ടല്ലോ.. എന്നോട് പറഞ്ഞ അതേ വാക്കുകള്‍ അവളോടും പറഞ്ഞിരുന്നു. 'വരദേ.. നിന്നെ ആ ജീഷിന്‍ നോക്കുന്നുണ്ട് കേട്ടോ' എന്ന്അപ്പൊ ഞാന്‍ നേരത്തെ പറഞ്ഞ, അവളുടെ കണ്ണുകളില്‍ കണ്ട പ്രണയത്തിന്റെ ബഹിര്‍സ്പുരണം?? തേങ്ങയാണ്. യഥാര്‍ത്ഥത്തില്‍ അവളെന്നെ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാന്‍ അവളെ നോക്കുന്നുണ്ടോ എന്നവളും നോക്കിയതായിരുന്നു. എന്നാലുമെന്റെ സാറേ.. ഇപ്പൊ ആലോചിക്കുമ്പോ.. ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റുന്നില്ല..

Read more topics: # jishin shares,# a post about,# their love story
jishin shares a post about their love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES