Latest News

ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണിന് കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കുവച്ച് ഡിംപിള്‍ റോസ് 

Malayalilife
ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണിന് കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കുവച്ച് ഡിംപിള്‍ റോസ് 

ബാലതാരമായി സ്‌ക്രീനിലേക്കെത്തി മിനിസക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍  ഇടം നേടിയ താരമാണ് ഡിംപിള്‍ റോസ്. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും ഇപ്പോഴും താരത്തിന്റെ കുട്ടിത്തം നിറഞ്ഞ മുഖം മലയാളിപ്രേക്ഷകരുടെ മനസ്സിലുണ്ട. 2017ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ കുടുംബ ജീവിതവുമായി തിരക്കിലാവുകയായിരുന്നു. എന്നാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഡിംപിള്‍ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ആന്‍സണും താരത്തിനൊപ്പമുണ്ട്. ബിസിനസ്സ്മാനാണ് ആന്‍സണ്‍.

ലോക്ഡൗണില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ ഇപ്പോള്‍ തിരക്കിലാണ്. പുതിയ പാചക പരീക്ഷണങ്ങളും മേക്കപ്പും യാത്രകള്‍ക്കിടയിലെ വിശേഷങ്ങളെല്ലാം ഡിംപിള്‍ ആരാധകരോട് പങ്കുവെക്കുന്നത് യൂട്യൂബിലൂടെയാണ്. അടുത്തിടെ ക്രിസ്തുമസിന് നാത്തൂന്‍ ഡിവൈന് വേണ്ടി കേക്ക് ഉണ്ടാക്കിയ വീഡിയോ വൈറലായിരുന്നു. കുടുംബത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സഹോദരനായ ഡിവൈന്‍ ടോണി അച്ഛനായിരിക്കുകയാണ്. ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് പറഞ്ഞ് ഡോണും എത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലായി കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാം. നിരവധി പേരാണ് ഡോണിനും ഡിവൈനിനും ആശംസയുമായെത്തിയിട്ടുള്ളത്.

സീരിയല്‍ താരം മേഘ്ന വിന്‍സെന്റിയാണ് ഡോണ്‍ ടോണി ആദ്യം വിവാഹം ചെയ്തത്. 2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം മേഘ്‌നയുടെയും ഡോണിന്റെയും വിവാഹം നടന്നത്. നടി ഡിംപിളും മേഘ്‌നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് മേഘ്‌നയെ സ്വന്തം നാത്തൂനായി ഡിംപിള്‍ ക്ഷണിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഡോണിനും മേഘ്‌നയ്ക്കുമൊപ്പമായിരുന്നു ഡിംപിളിന്റെയും വിവാഹം. അന്ന് അത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വെറും ഒരു വര്‍ഷം മാത്രമായിരുന്നു മേഘ്‌നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ്്.

വിവാഹശേഷം മേഘ്‌ന അഭിനയിക്കില്ലെന്നാണ് ഒരു അഭിമുഖത്തില്‍ ഡോണ്‍ വെളിപ്പെടുത്തിയത്. ഏറെ ജനപ്രീതി നേടിയ ചന്ദനമഴ സീരിയല്‍ പോലും മേഘ്‌ന വിവാഹമായതോടെ വേണ്ടെന്ന് വച്ചിരുന്നു. വിവാഹശേഷം ഏറെ നാള്‍ സീരിയല്‍ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം പിന്നീട് തമിഴ് സീരിയലുകളില്‍ സജീവമാകുകയായിരുന്നു. ഇതാണ് ഇവരുടെ ജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാക്കിയത് എന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ സത്യത്തില്‍ ഇവരുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് പ്രേക്ഷകര്‍ക്ക് അറിയില്ല.കേരളത്തില്‍ നിന്നും ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്‌ന സ്ഥിര താമസമാക്കിയിരിക്കുന്നത്.


 

Read more topics: # don tony,# blessed with,# a baby boy
don tony blessed with a baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക