Latest News

ചിലതൊക്കെ മറക്കാതിരിക്കാന്‍; ഗിരീഷിന്റെയും വിഷ്ണുവിന്റെയും ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
ചിലതൊക്കെ മറക്കാതിരിക്കാന്‍; ഗിരീഷിന്റെയും വിഷ്ണുവിന്റെയും ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് വലിയ ആരാധകവൃന്ദമാണ് ഉളളത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗിരീഷ് നമ്പ്യാരും വിഷ്ണുവും. മിനിസ്‌ക്രീനിലെ റൊമാന്റിക് നായകന്മാരാണ് ഇരുവരും. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിനിസ്‌ക്രീനില്‍ നിന്ന് താരങ്ങള്‍ ലഭിക്കുന്നത്. നിലവില്‍ ഇരുവരും ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലാണ് അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത പരമ്പരകളിലാണ് നിലവില്‍ താരങ്ങള്‍ അഭിനയിക്കുന്നതെങ്കിലും ഇരുവരും തമ്മില്‍ വളരെ അടുത്തൊരു ബന്ധമുണ്ട്. ഇപ്പോഴിത ഗീരീഷ് നമ്പ്യാരുടേയും വിഷ്ണുവിന്റ്യേും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

 ഗിരീഷാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. മഴവില്‍ മനോരമ സംപേക്ഷണം ചെയ്ത ഭാഗ്യജാതകം എന്ന പരമ്പരയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ പരമ്പരയിലൂടെ ഇരുവര്‍ക്കും ലഭിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇരുവരും മിനിസ്‌ക്രീനില്‍ ഒന്നിച്ചെത്തിയിട്ടില്ല. എങ്കിലും ഈ ജോഡികള്‍ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. പരമ്പരയില്‍ സഹോദരങ്ങളായിട്ടാണ് ഇരുവരും എത്തിയത്. അനന്തന്‍, അരുണ്‍ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ഭാഗ്യജാതകത്തില്‍ അവതരിപ്പിച്ചത്. സീരിയലില്‍ മാത്രമല്ല റിയല്‍ ലൈഫിലും സഹോദരന്മാരെ പോലെയാണ് താരങ്ങള്‍. വിഷ്ണുവുമായുള്ള ഒരു ഓഫ് സ്‌ക്രീന്‍ ചിത്രമാണ് ഗിരീഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുപോലുള്ള വസ്ത്രം ധരിച്ച് കൊണ്ടാണ് താരങ്ങള്‍ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.

് 'ചിലതൊക്കെ മറക്കാതിരിക്കാന്‍, മനസ്സിലായോ കുട്ടാ', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഭാഗ്യജാതകത്തിന് ശേഷം ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരകളാണ് പൗര്‍ണമിതിങ്കളും സാന്ത്വനവും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മികച്ച പരമ്പരകളാണിത്. പൗര്‍ണമി തിങ്കളിലാണ് വിഷ്ണു നായകനായി എത്തുന്നത്. 2019ല്‍ അരംഭിച്ച പരമ്പര സംഭവബഹുലമായ കഥാഗതിയിലൂടെ മൂന്നേറുകയാണ്. നടി ചിത്ര ഷേണായ് ആണ് പൗര്‍ണമിത്തിങ്കള്‍ നിര്‍മ്മിക്കുന്നത്. പരമ്പരയില്‍ പ്രേം എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ഗൗരി കൃഷ്ണയാണ് നായികയായി എത്തുന്നത്. ഭാഗ്യജാതകത്തിന് ശേഷം ഗിരീഷ് നമ്പ്യാര്‍ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത് സംവിധാനം ചെയ്യുന്ന പരമ്പരയില്‍ ഹരി എന്ന കഥാപാത്രത്തെയാണ് ഗരീഷ് അവതരിപ്പിക്കുന്നത്.യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. പാണ്ഡ്യന്‍ സ്റ്റോഴ്സ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണിത്.

actor gireesh shares a picture with pournamithinkal actor vishnu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക