Latest News

വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പന് ഒപ്പം; എന്റെ അവകാശം ഞാനും രേഖപ്പെടുത്തിയെന്നറിച്ച് നടി ഉമ നായര്‍

Malayalilife
വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പന് ഒപ്പം; എന്റെ അവകാശം ഞാനും രേഖപ്പെടുത്തിയെന്നറിച്ച് നടി ഉമ നായര്‍

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഉമ നായർ. ഭ്രമണം, വാനമ്ബാടി എന്നീ സീരിയലുകളിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍, എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രങ്ങളിലും ഉമ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത വിശേഷം പങ്കുവെച്ച്‌  എത്തിയിരിക്കുകയാണ് നടി ഉമ നായര്‍.

ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം  മിനിസ്‌ക്രീനിലെ നിറസാന്നിദ്ധ്യമായ താരം  സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.  ഉമ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് വോട്ട് ചെയ്ത ശേഷമുള്ള ചിത്രമാണ്. ഉമ പങ്കുവെച്ചത് മഷിയടയാളമുള്ള വിരലിന്റെയും ക്യൂവില്‍ നില്‍ക്കുന്ന ചിത്രവുമാണ്.  അയ്യപ്പന്റെ ചിത്രം താരം നില്‍ക്കുന്ന ക്യൂവിന് സമീപത്തുള്ള ജനാലയില്‍ പതിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് ഇതോടെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.  സോഷ്യല്‍ മീഡിയ വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പനോടൊപ്പമാണല്ലോ എന്നാണ് പറയുന്നത്.

ഉമ തന്റെ ചിത്രങ്ങൾ എന്റെ അവകാശം ഞാനും രേഖപ്പെടുത്തി എന്ന ക്യാപ്ഷനോടെയാണ്  പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റിന് ചുവടെ ചിലർ  ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് കൂടി പറഞ്ഞു കൂടെ, ഇനി ഇങ്ങനെയും കുറേ വെറുപ്പിക്കല്‍ കാണണം എന്നിങ്ങനെയാണ്  കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്.
-

Read more topics: # Vanambadi fame uma nair,# new post
Vanambadi fame uma nair new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക