കൃഷ്ണൻ ജീവിതത്തിന്റെ ആഴമാകുന്നു; ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിച്ച് രാധയും കൃഷ്‍ണനും; വിവാഹിതരാകാൻ ഒരുങ്ങി സുമേദ് മുദ്‌ഗൽകർ മല്ലിക സിംഗ് താരജോഡികൾ

Malayalilife
കൃഷ്ണൻ ജീവിതത്തിന്റെ ആഴമാകുന്നു; ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിച്ച് രാധയും കൃഷ്‍ണനും; വിവാഹിതരാകാൻ ഒരുങ്ങി സുമേദ്  മുദ്‌ഗൽകർ  മല്ലിക സിംഗ് താരജോഡികൾ

നഹൃദയങ്ങളെ ഭക്സ്തി സാന്ദ്രമാക്കുന്ന ഒരു ജനപ്രിയ പരമ്പരയാണ് രാധ കൃഷ്ണ. ഇന്ത്യയിൽ ഉടനീളം ഏറെ ആരാധകർ ഉള്ള ഈ പരമ്പര മലയാളത്തിൽ കണ്ണന്റെ രാധ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത് ഏഷ്യാനെറ്റിലൂടെയാണ്. യാദവകുലത്തിന്റെയും ശ്രീകൃഷ്ണന്റെയും അറിയാക്കഥകളുമായി സൂപ്പർഹിറ്റ് പരമ്പര കണ്ണന്റെ രാധ മുന്നേറുന്നത്. ഭഗവാൻ കൃഷ്ണന്റെയും രാധയുടെയും പ്രണയ കഥയാണ് സീരിയലിന്റെ പ്രമേയവും. 

നിരവധി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച പരമ്പരക്ക് നിരവധി ആരാധകരാണുള്ളത്. എന്നാൽ ഇപ്പോൾ പരമ്പരയിൽ കൃഷ്ണനായി വേഷമിടുന്ന സുമേദിനും രാധയായി വേഷമിടുന്ന മല്ലികയും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.  ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയിൽ ജോഡികളായി എത്തുന്ന ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്നും ആരാധകർ പറയുന്നു.

 ജീവിതത്തിലും മിനി സ്‌ക്രീനിൽ ഒന്നിച്ചെത്തിയ ഇരുവരും ഒന്നിക്കാൻ പോകുവാണെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്.  ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചെന്നും സൂചനയുണ്ട്. സോഷ്യൽ മീഡിയയിൽ  ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളും  വൈറലായി മാറിയിട്ടുണ്ട്.

Radha Krishna Fame Sumedh Mudgalkar and Mallika Singh wll married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES