അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്; നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്; ഈ കുരാച്ചുണ്ട് എന്ന് പറയുന്നതല്ല എന്റെ ലോകം; മനസ്സ് തുറന്ന് അലക്‌സാന്‍ഡ്ര

Malayalilife
 അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്; നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്; ഈ കുരാച്ചുണ്ട് എന്ന് പറയുന്നതല്ല എന്റെ ലോകം; മനസ്സ് തുറന്ന്  അലക്‌സാന്‍ഡ്ര

ലയാളി പ്രേക്ഷകര്‍ക്ക് ബിഗ് ബോസ് രണ്ടാം സീസണിലൂടെ  ഒന്നടങ്കം സുപരിചിതയായ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍.  അവസാനം വരെ ബിഗ് ബോസില്‍ പിടിച്ചുനിന്ന താരം കൂടിയായിരുന്നു സാന്‍ഡ്ര. മ്യൂസിക്കല്‍ ആല്‍ബങ്ങളിലും നടി സാന്‍ഡ്ര ബിഗ് ബോസിന് മുന്‍പ്  വേഷമിട്ടിരുന്നു.  തന്നെ കുറിച്ചുളള കൂടുതല്‍ കാര്യങ്ങള്‍ ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് സാന്‍ഡ്ര വെളിപ്പെടുത്തിയിരുന്നു. ഏയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചതും അഭിനയമോഹത്തെ കുറിച്ചുമെല്ലാം നടി വെളിപ്പെടുത്തിയിരുന്നു.  എന്നാൽ ഇപ്പോൾ തന്‌റെ കരിയറിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജനിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിലാണ്. ഒരു ഗ്രാമപ്രദേശമാണ്. ചെറുപ്പകാലത്ത് തമിഴ്, ഹിന്ദി സിനിമകളും പാട്ടുകളുമെല്ലാം കണ്ടാണ് വളര്‍ന്നത് അപ്പോഴാണ് എനിക്ക് വ്യക്തിപരമായി ഈ കുരാച്ചുണ്ട് എന്ന് പറയുന്നതല്ല എന്റെ ലോകം, ഇതിന് പുറത്ത് വലിയൊരു ലോകമുണ്ട്. ഒരു ഫാഷനബിള്‍ ആയിട്ടുളള ലോകമുണ്ട്. ഭക്ഷണമുണ്ട്, സംസ്‌കാരമുണ്ട് എന്നൊക്കെ അപ്പോഴാണ് എനിക്ക് മനസിലായത്. വീട്ടുകാര് പറഞ്ഞു പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍, എന്നാല്‍ ഞാന്‍ പറഞ്ഞു പഠിത്തത്തില്‍ ഒന്നും ശ്രദ്ധിക്കാന്‍ പറ്റില്ല. എനിക്ക് ഇവിടെ നിന്ന് പറക്കണം അതാണ് എന്റെ സ്വപ്‌നം. അപ്പോ വീട്ടുകാര് പറഞ്ഞു അതൊന്നും പറ്റില്ല മര്യാദയ്ക്ക് പഠിച്ചോളാന്‍ പറഞ്ഞു. പിന്നെ അതൊക്കെ കഴിഞ്ഞ് ഏട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കൂട്ടുകാരൊക്കെ ഏയര്‍ഹോസ്റ്റസ് ആക്കണം എന്ന് പറഞ്ഞത്. 

അന്ന് അത് എന്താണ് എന്നൊന്നും എനിക്കറിയില്ല. അപ്പോ അന്ന് ബെസ്റ്റ് ഫ്രണ്ട്‌സിന്റെ ആഗ്രഹം പോലെ എനിക്കും അതേ ആഗ്രഹം മനസില്‍ തോന്നി. പക്ഷേ പത്തില്‍ എത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, മോളെ മര്യാദയ്ക്ക് പഠിച്ചോ നിനക്ക് എയര്‍ഹോസ്റ്റസ് ആവാന്‍ പറ്റില്ല. ഫാമിലിയില്‍ എല്ലാവരും ടീച്ചേഴ്‌സ് ആണ്, നഴ്‌സ് ആണ്. കുരാച്ചൂണ്ടില്‍ മിക്ക കുടുംബങ്ങളും ഒരു സാധാരാണ കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളാണ്. അപ്പോ അതുകൊണ്ട് ഒരു ടീച്ചറോ നേഴ്‌സോ ആവണമെന്ന് പറഞ്ഞു, പിന്നാലെ ആ ദേഷ്യത്തില്‍ ഞാന്‍ കളക്ട് ചെയ്ത ന്യൂസ്‌പേപ്പര്‍ കട്ടിംഗ്‌സും ബ്രേഷേഴ്‌സുമൊക്കെ ഞാന്‍ കത്തിച്ചുകളഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് ഏയര്‍ഹോസ്റ്റസ് ആവേണ്ട. ഞാന്‍ എന്തെങ്കിലും ഒകെ ആയിക്കോളാം എന്ന് പറഞ്ഞു. പിന്നെ പ്ലസ് വണ്‍, പ്ലസു ഒകെ ഒരുവിധം പഠിച്ച് പൂര്‍ത്തിയാക്കി. അങ്ങനെ എന്നെ എയര്‍ഹോസ്റ്റസ് അല്ലാത്ത പല മേഖലകളിലേക്കും പഠിക്കാന്‍ വിടാന്‍ നോക്കിയെങ്കിലും ഞാന്‍ അതിനൊന്നും പോവില്ലെന്ന് പറഞ്ഞു. അങ്ങനെ അച്ഛന്‍ പറഞ്ഞു എയര്‍ഹോസ്റ്റസ് എങ്കില്‍ എയര്‍ഹോസ്റ്റസ് നീ കോഴിക്കോട് പോയി ജോയിന്‍ ചെയ്‌തോ എന്ന്. 

അങ്ങനെ കോഴിക്കോട് പോയി. രാവിലെ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. ആ സമയത്ത് മറ്റു കുട്ടികളെല്ലാം പാര്‍ടൈം ജോബിന് പോയിരുന്നു. പിന്നാലെ ഞാനും ജോലിക്കായി പോയി. സ്വന്തമായി അധ്വാനിച്ച് പൈസ കിട്ടിയപ്പോഴാണ് എനിക്ക് എന്റെ കാര്യങ്ങളെല്ലാം മാതാപിതാക്കളോട് ചോദിക്കാതെ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിച്ചത്. സാന്‍ഡ്ര പറഞ്ഞു. പിന്നീടാണ് ഖത്തറില്‍ ഒരു ഹോട്ടലില്‍ ജോലി കിട്ടിയത്. അവിടെ പോയാല്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലിക്കായി ശ്രമിക്കാം എന്ന ആഗ്രഹം വെച്ചാണ് പോയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലി കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് അറിഞ്ഞപ്പോള്‍ ആറ് മാസം ജോലി ചെയ്ത് തിരിച്ചുവന്നു. 

പിന്നീട് ചെന്നൈയ്ക്ക് പോയി. ജോലിക്കായി ശ്രമിച്ചു. അവിടെ ഇന്‍ഡിഗോയില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി കിട്ടി. ചില സമയത്ത് ചിലവൊക്കെ കഴിച്ച് അക്കൗണ്ടില്‍ ബാലന്‍സും ഒന്നും ഉണ്ടാവാറില്ലായിരുന്നു. അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്. അന്നൊക്കെ നല്ല കാര്യങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷയിലാണ് ജീവിച്ചത്. പിന്നെ ഇന്‍ഡിഗോയില്‍ തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് ചേയ്ഞ്ച് ചെയ്യാം എന്ന ഓപ്ഷനുണ്ടായിരുന്നു. അങ്ങനെ ഡല്‍ഹിയില്‍ അഭിമുഖത്തില്‍ പോയി. എനിക്ക് എയര്‍ഹോസ്റ്റസ് ജോലി കിട്ടി.

Bigg boss fame alaxandra words about career

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES