Latest News

അവളെ സംബന്ധിച്ച് അതൊന്നും ഒരു വിഷയമല്ല;ഒരു കാര്യത്തിലും കമല അവളുടെ കോംപറ്റീറ്റര്‍ അല്ലെന്ന് പത്മയ്ക്ക് നന്നായറിയാം: അശ്വതി ശ്രീകാന്ത്

Malayalilife
അവളെ സംബന്ധിച്ച് അതൊന്നും ഒരു വിഷയമല്ല;ഒരു കാര്യത്തിലും കമല അവളുടെ കോംപറ്റീറ്റര്‍ അല്ലെന്ന് പത്മയ്ക്ക് നന്നായറിയാം: അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മക്കളായ പത്മയും കമലയും തമ്മിലുള്ള സ്നേഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അശ്വതി.

മൂത്തമകള്‍ പത്മയും ഇളയവള്‍ കമലയും തമ്മില്‍ എട്ടു വയസ്സിന്റെ വ്യത്യാസമാണുള്ളത്. പത്മ എല്ലാം കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ മിടുക്കിയാണ്. പഠനത്തിന്റെ കാര്യത്തില്‍ മാത്രമാണ് പത്മയെ സഹായിക്കാനുള്ളത്. കമലയുടെ കാര്യം വന്നപ്പോള്‍ എല്ലാം ഇനി ഒന്നേയെന്നു തുടങ്ങണമല്ലോ എന്നു മാത്രമായിരുന്നു ആശങ്ക. കുട്ടികള്‍ തമ്മില്‍ ഇത്രയും പ്രായവ്യത്യാസമുള്ളത് നന്നായെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഈ വ്യത്യാസമുള്ളതു കൊണ്ടുതന്നെ പൊതുവേ കണ്ടു വരുന്ന സിബ്ലിങ് റൈവല്‍റി ഇവര്‍ക്കിടയില്‍ തീരെയില്ല.

ഒരു കാര്യത്തിലും കമല അവളുടെ കോംപറ്റീറ്റര്‍ അല്ലെന്ന് പത്മയ്ക്ക് നന്നായറിയാം. അമ്മയോ അച്ഛനോ കുഞ്ഞാവയെ എടുക്കുന്നതും കൊഞ്ചിക്കുന്നതുമൊന്നും പത്മയ്ക്കൊരു പ്രശ്നമേയില്ല. കുഞ്ഞുവാവയെ കാണാന്‍ വരുന്നവര്‍ പത്മയ്ക്ക് കൂടി സമ്മാനങ്ങളുമായി വരാറുണ്ട്. അവിടെ പത്മയുടെ വേര്‍ഷനാണ് രസകരം. അമ്മേ എനിക്ക് ഫീല്‍ ചെയ്യുമെന്നാണ് അവരുടെ വിചാരം. കുഞ്ഞാവ ഉണ്ടായതില്‍ ഏറ്റവും സന്തോഷം പത്മയ്ക്കാണ്. ഒരു കുഞ്ഞാവയെ തനിക്ക് കിട്ടിയെന്ന് വിശ്വാസിക്കാന്‍ പറ്റുന്നില്ലെന്നാണ് അവള്‍ പറയുന്നത്.

അവളെ സംബന്ധിച്ച് അതൊന്നും ഒരു വിഷയമല്ല. അതേ സമയം ഇതുപോലെ കുഞ്ഞുങ്ങളെ കാണാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണം. പല വീടുകളിലും മുതിര്‍ന്ന കുട്ടികള്‍ കൂടി ഉണ്ടാവും. അങ്ങനെ വരുമ്പോള്‍ സമ്മാനങ്ങള്‍ മാതാപിതാക്കളെയാണ് ഏല്‍പ്പിക്കേണ്ടത്. കുട്ടികളുടെ മുന്നില്‍ വെച്ച് സമ്മാനങ്ങള്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്ക് മാത്രം സമ്മാനം കൊടുക്കുമ്പോള്‍ മറ്റേ കുഞ്ഞിന് സങ്കടമായിരിക്കും വരിക. 

പേരന്റിങ് ഉത്തരവാദിത്തമാണോന്ന് ചോദിച്ചാല്‍ പത്മ ജനിച്ചതിന് ശേഷം തനിക്ക് ദേഷ്യം കൂടുതലായിരുന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, ഉറക്കക്കുറവ്, ജോലി, ഇതെല്ലാം ചേര്‍ന്നതാവാം. പെട്ടെന്ന് ഉച്ചത്തില്‍ സംസാരിക്കുകയോക്കെ ചെയ്യുമായിരുന്നു. പക്ഷേ കുഞ്ഞിനോട് ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. പേരന്റിങ് വളരെ ഉത്തരവാദിത്തമുള്ള കാര്യമാണ്. കുട്ടികള്‍ കുറുമ്ബ് കാണിക്കുമ്പോള്‍ പല മാതാപിതാക്കളും പെട്ടെന്നുള്ള ദേഷ്യത്തിന് അടിക്കാറുണ്ട്. പിന്നീട് കുറ്റബോധം തോന്നും.

Actress Aswathy sreekanth words about daughters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES