Latest News

അങ്ങനെ ലക്ഷ്യറി ടാസ്‌ക് ഗുദാ ഹവാ; എന്തൊക്കെ മേളമാരുന്നു; കുറിപ്പ് പങ്കുവച്ച് നടി അശ്വതി

Malayalilife
അങ്ങനെ ലക്ഷ്യറി ടാസ്‌ക് ഗുദാ ഹവാ; എന്തൊക്കെ മേളമാരുന്നു; കുറിപ്പ് പങ്കുവച്ച് നടി അശ്വതി

ല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ബിബോസ് സീസണ്‍ 3 തുടങ്ങിയതുമുതല്‍ മല്‍സരാര്‍ത്ഥികളെ കുറിച്ചുളള തന്റെ അഭിപ്രായങ്ങള്‍ അശ്വതി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് അശ്വതി പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അങ്ങനെ ലക്ഷ്യറി ടാസ്‌ക് ഗുദാ ഹവാ. എന്തൊക്കെ മേളമാരുന്നു. ങ്ഹാ ഇനി വീക്കന്‍ഡില്‍ ലാലേട്ടന്റെ കൈയിന്നു ഭേഷാ അങ്ങട് മേടിച്ചോളുക സായി എന്താണേലും ഓപ്പോസിറ്റ് ടീമിനെ തളര്‍ത്താന്‍ വേണ്ടി ആണേലും വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്. അതൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ആണ്. വെരി ബാഡ്അവരൊരു സ്ത്രീ ആണെന്ന പരിഗണന ഒട്ടുമേ ഇല്ലാതെ ആയിരുന്നു മോശമായി ഓരോന്ന് വിളിച്ച് പറഞ്ഞത്. മണിക്കുട്ടനും അനൂപും ഇന്ന് അടിപൊളി ആയിരുന്നു.

ഭാഗ്യ ചേച്ചി കിച്ചന്‍ ടീമിന്റെ ഭാഗം ആയത്‌കൊണ്ട് ഫുഡ് എങ്ങനെ ഈ ഒരാഴ്ച കൊണ്ടുപോകുമെന്ന് ടെന്‍ഷന്‍ അടിച്ചു. മാത്രമല്ല അവിടെ വേറാരും സജ്നയെ സായി ഫിസിക്കലി ഉപദ്രവിച്ചത് തെറ്റാണെന്നു പറഞ്ഞു വിലപിക്കുന്നതായി കണ്ടില്ല. തൊട്ടിരുന്ന സൂര്യ പോലും തലയാട്ടി കൊണ്ടിരുന്നതായിട്ടാണ് ഞാന്‍ കണ്ടത്. ഭാഗ്യലക്ഷ്മി എന്ന വ്യക്തിയോട് ഉള്ള വിരോധം വെച്ചു അവരെ കോര്‍ണര്‍ ചെയ്തു ഫിറോസ്ഖാന്‍ സംസാരിച്ചപോലെ തോന്നി.. സൂര്യ സജീവമായി എല്ലാ ഇടത്തും വന്ന് ബെര്‍തെ നിക്കാനും ഒറ്റയ്ക്ക് കണ്ണാടി നോക്കി സംസാരിക്കാനും തുടങ്ങി.

പിന്നെ മിഷേല്‍ ആ വീട്ടിന്നു എല്ലാം കണ്ട് മടുത്തു ഇറങ്ങി പോയെന്ന് തോന്നുന്നു ഇപ്പൊ സംഭവം അടിപൊളിയായി തുടങ്ങി. പിന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട്.. ഞാന്‍ എഴുതുന്ന വാക്കുകളെ ദയവുചെയ്ത് വളച്ചൊടിക്കരുത്. ഒന്നാമത് ഇവിടെ കുടുംബമായി വിദേശത്തു ആയതിനാല്‍ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഒരു പണീമില്ലാതെ കുത്തി ഇരിക്കുന്നത്‌കൊണ്ട് എന്റെ ഒരു നേരമ്പോക്കിന് മാത്രം കുത്തിക്കുറിക്കുന്നതാണ് ഇത്. അല്ലാതെ എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ഇടുന്നപോലെ അതില്‍ പങ്കെടുക്കാന്‍ വേണ്ടിയൊന്നുമല്ല എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

 

Read more topics: # Actress Aswathy,# note about bigg boss
Actress Aswathy note about bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക