മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അഞ്ജലി റാവു. മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോള്‍ താരം പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറയുകയാണ്. കുഞ്ഞിന് ജീവനില്ലെന്ന തോന്നല്‍ ഇടയ്ക്കുണ്ടായിരുന്നതിനാല്‍ രാത്രികളില്‍ ഉറങ്ങാതെ അവന്‍ ശ്വസിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുമായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്.
അഞ്ജലിയുടെ വാക്കുകളിലൂടെ...
തനിക്ക് പ്രസവ ശേഷം വിഷാദം പിടിപ്പെട്ടിട്ടുണ്ടെന്ന് അമ്മ മനസിലാക്കുകയും അതിനനുസരിച്ച് തന്നെ ശുശ്രൂഷിക്കുകയും ചെയ്തത് കൊണ്ടാണ് താന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നതേ. പല പെണ്‍കുട്ടികളും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ്. എന്നാല്‍ അവരെ സഹായിക്കാന്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ അവര്‍ എന്നന്നേക്കുമായി വിഷാദത്തിലേക്ക് വീണ് പോവുകയാണ്. പ്രസവത്തിന് ശേഷമുള്ള വിഷാദം യഥാര്‍ത്ഥമാണ്. പ്രസവത്തിന് ശേഷമുള്ള മറ്റ് മാറ്റങ്ങളോടൊപ്പം ഇത് പുതിയ അമ്മമാരെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന പെണ്‍കുട്ടികള്‍ പ്രസവശേഷം മൂകരാകും. അവരുടെ മുഖത്ത് ചിരിയില്ലാതെയാകും. ഇതെല്ലാം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ലക്ഷണങ്ങളാണ്. എല്ലാം ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
ഒരു പുതിയ അമ്മയുടെ പരിഭ്രാന്തിക്ക് അതിരുകളില്ല. കുഞ്ഞിനെക്കുറിച്ച് ആവശ്യമില്ലാതെ കാട് കയറി ചിന്തിച്ച് വിഷമിക്കും. കുഞ്ഞ് ഉറങ്ങുന്നില്ലെങ്കില്‍ അത് ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന അമ്മമാരെ വിഷമിപ്പിക്കും. കുഞ്ഞ് കൂടുതല്‍ ഉറങ്ങുകയാണെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിഭ്രാന്തരാകാന്‍ തുടങ്ങും. സാധാരണ സമയത്തേക്കാള്‍ കൂടുതല്‍ ഉറങ്ങിയാല്‍ കുഞ്ഞിനെ ഉണര്‍ത്തും. ഇത്തരം അവസ്ഥകള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അരികില്‍ ഉറങ്ങാന്‍ പോലും ഞങ്ങള്‍ക്ക് പേടിയാണ്. കുഞ്ഞിന്റെ മേല്‍ കാലും കൈയും വെച്ചാല്‍ പിന്നെ എന്ത് ചെയ്യും. ഞാന്‍ പരിഭ്രാന്തിയോടെ പലതവണ ഉണര്‍ന്നു. അര്‍ദ്ധരാത്രി എന്റെ കുഞ്ഞ് ശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഞാന്‍ അവന്റെ ശ്വസനം കൃത്യമാണോ എന്ന് നിരവധി തവണ പരിശോധിച്ചിട്ടുണ്ട്.
ഒമ്പത് മാസമായി അവള്‍ വിശ്രമത്തിലായിരുന്നു ഇപ്പോള്‍ കുഞ്ഞ് ജനിച്ചു എന്തുകൊണ്ടാണ് അവള്‍ ഇപ്പോഴും ക്ഷീണിച്ച് വിചിത്രമായി പെരുമാറുന്നത് എന്നൊക്കെ ആളുകള്‍ അഭിപ്രായപ്പെട്ടേക്കാം. ഈ അറിവില്ലായ്മ മാറണം. ആര്‍ത്തവചക്രം സമയത്ത് മാനസികാവസ്ഥ മാറുന്നത് പോലെ പ്രസവശേഷം സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥകള്‍ ചുറ്റിലുമുള്ളവര്‍ അറിഞ്ഞിരിക്കണം. ഗര്‍ഭകാലം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയമാണ് അത് കുഞ്ഞിനെ ബാധിക്കുമോ എന്ന ഭയത്തോടെ അവള്‍ ഓരോ ചുവടും എടുക്കുന്നു. അതിനാല്‍ അവള്‍ക്ക് നിങ്ങളുടെ പരിചരണവും പിന്തുണയും ആവശ്യമാണ്. ഗര്‍ഭകാലത്തെക്കാള്‍ കൂടുതല്‍ ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിനെയും അമ്മയെയും ആവശ്യമുള്ളത് പ്രസവ ശേഷമാണ്.
കോവിഡ്-19 ന്റെ ആദ്യ ഘട്ടത്തിലാണ് ഞാന്‍ ഗര്‍ഭിണിയായത്. വൈറസ് എന്താണെന്നോ അത് എങ്ങനെ പടരുമെന്നോ പോലും ഞങ്ങള്‍ക്ക് അറിയാത്ത സമയം. ടെറസിലേക്ക് പോകുന്നത് പോലും ഭയാനകമായിരുന്നു. ഡോക്ടര്‍മാര്‍ വളരെയധികം പിന്തുണച്ചു. കൂടാതെ പ്രസവത്തിന് ശേഷം എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. അത് കഴിഞ്ഞ് കിട്ടാന്‍ ഞാന്‍ ബുദ്ധിമുി. പക്ഷേ ഭാഗ്യവശാല്‍ കുട്ടി അമ്മയോടൊപ്പമായിരുന്നു. എന്റെ ഭര്‍ത്താവ് ഞങ്ങളെ കൂടുതല്‍ പരിപാലിച്ചു. ഞാന്‍ എന്റെ കുഞ്ഞിന് പാല്‍ പമ്ബ് ചെയ്ത് നല്‍കി. ഭര്‍ത്താവ് അത് കുഞ്ഞിന് നല്‍കും. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത കാലഘട്ടമാണ് ?ഗര്‍ഭകാലം അഞ്ജലി റാവു പറയുന്നു. താരമിപ്പോള്‍ മകനും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.