യോഗ്യരായ ആളുകള്‍ വന്നു ഇനി വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി; കന്നി വോട്ടിന്റെ സന്തോഷം പങ്കിട്ട് വീണ നായര്‍

Malayalilife
യോഗ്യരായ ആളുകള്‍ വന്നു ഇനി വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി; കന്നി വോട്ടിന്റെ സന്തോഷം പങ്കിട്ട് വീണ നായര്‍

ട്ടുമിക്ക താരങ്ങളും വോട്ടു രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരുന്നു. കന്നിവോട്ട് രേഖപ്പെടുത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ വൈറലാകുന്നുണ്ട്. അത്തരത്തില്‍ ആദ്യ വോട്ടു രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് സിനിമ-സീരിയല്‍ നടിയും മുന്‍ബിഗ്‌ബോസ് താരവുമായ വീണാ നായര്‍. 

ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത്. ഇപ്പോഴാണ് അതിന് തോന്നിയതെന്നും വീണ പോസ്റ്റിലൂടെ വ്യക്തമാക്കി. യോഗ്യരായ ആളുകള്‍ തങ്ങളുടെ വാര്‍ഡില്‍ വന്നതുകൊണ്ടാണ് താന്‍ വോട്ടു ചെയ്യാന്‍ തുടങ്ങാമെന്ന് വിചാരിച്ചത് എന്നും വീണ പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്റെ കന്നി വോട്ട്. ആദ്യമായി ഇന്നാണ് വോട്ട് ചെയുന്നത്... ഇപ്പളാണ് അതിനു തോന്നിയത്... ഞങ്ങടെ വാര്‍ഡില്‍ വോട്ടു കൊടുക്കാന്‍ യോഗ്യരായ ആളുകള്‍ വന്നു... അതുകൊണ്ട് ഇനി വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി. എന്നാണ് വീണയുടെ പോസ്റ്റില്‍ പറയുന്നത്. 'പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്തെ ആ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് എന്താക്കി' എന്നൊരാളുടെ കമന്റിന് ചിരിച്ചുകൊണ്ടാണ് വീണ മറുപടി നല്‍കിയത്.

ലോക്ഡൗണ്‍ സമയത്ത് ഒട്ടുമിക്ക താരങ്ങളും വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പലരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനും വരുമാനമാര്‍ഗ്ഗവുമായിട്ടൊക്കെ യൂട്യൂബ് ചാനലുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ തന്റെ ജീവിതത്തിലെ സംഭവങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാനായി വീണയും യൂട്യൂബ് ചാനലുമായി എത്തിയിരുന്നു. 

veena nair shares the happiness of her first vote

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES