Latest News

മൂന്ന് മാസം വരെ ഉറക്കമില്ലായിരുന്നു; രാത്രി ഒന്നരവരെ ചാറ്റിങ്ങും കോളങ്ങും; പ്രണയം രഹസ്യമാക്കിയതിനെക്കുറിച്ച് പാര്‍വ്വതിയും അരുണും

Malayalilife
 മൂന്ന് മാസം വരെ ഉറക്കമില്ലായിരുന്നു; രാത്രി ഒന്നരവരെ ചാറ്റിങ്ങും കോളങ്ങും; പ്രണയം രഹസ്യമാക്കിയതിനെക്കുറിച്ച് പാര്‍വ്വതിയും അരുണും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ സഹോദരിമാരാണ് മൃദുലയും പാര്‍വതിയും.ഭാര്യ എന്ന സീരിയലിലൂടെ പ്രിയങ്കരിയായ മൃദുല ഇപ്പോള്‍ പൂക്കാലം വരവായ് എന്ന സീരിയലിലാണ് ഇപ്പോള്‍ മൃദുല അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  കുടുംബവിളക്ക് പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. പരമ്പരയുടെ ക്യാമറാമാനായ അരുണിനെ വിവാഹം ചെയ്തതോടെയായിരുന്നു പാര്‍വതി പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായത്.

മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമായാണ് പാര്‍വതിയും അരുണും വിവാഹിതരായത്. രഹസ്യ വിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ എതിര്‍പ്പായിരുന്നുവെങ്കിലും പാര്‍വതിയുടെ വീട്ടുകാരും പിന്നീട് ഇരുവരേയും സ്വീകരിക്കുകയായിരുന്നു. മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹനിശ്ചയത്തില്‍ തിളങ്ങി നിന്നത് പാര്‍വതിയും അരുണുമായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയത്തക്കുറിച്ച് മനസ്സുതുറന്നിരുന്നു. 

കുടുംബവിളക്കിന്റെ സെറ്റില്‍ വെച്ചായിരുന്നു പാര്‍വതിയുടേയും അരുണിന്റേയും മനസ്സില്‍ പ്രണയം മൊട്ടിട്ടത്. മുന്‍പാരോടും തോന്നാത്തൊരു ഇഷ്ടം തോന്നുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു. ക്യാമറയുടെ മുന്നില്‍ മേക്കപ്പിട്ട് വന്നപ്പോള്‍ വേറെ എവിടെയോ കണ്ടത് പോലെ തോന്നുന്നുവെന്ന് പറഞ്ഞു. വേറെ ഏതെങ്കിലും പരമ്പര ചെയ്തിട്ടുണ്ടോയെന്നായിരുന്നു ചോദിച്ചത്. മേക്കപ്പിടാതെ കണ്ടപ്പോഴായിരുന്നു അങ്ങനെ ചോദിച്ചത്. എവിടെയോ കണ്ടത് പോലെ തോന്നിയെന്നും അതെവിടെയാണെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നും അരുണ്‍ പറയുന്നു.

ആദ്യം പ്രണയം പറഞ്ഞ് അരുണായിരുന്നു. പാര്‍വതിയെ പിക് ചെയ്തതിന് ശേഷമായാണ് എന്നെ വിളിക്കാന്‍ വരുന്നത്. ഇവള്‍ മുന്നിലാണ് ഇരിക്കാറ്. ആര്‍ടിസ്റ്റല്ലേ, മുന്നിലൊക്കെ ഇരിക്കട്ടെയെന്ന് വിചാരിച്ചു. പാട്ടൊക്കെ കേട്ടാണ് ഇവള്‍ വരുന്നത്. അങ്ങനെ സംസാരിക്കാറൊന്നുമുണ്ടായിരുന്നില്ല. എന്നാലും ഞാന്‍ അ്‌ങ്ങോട്ട് സംസാരിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരുന്നു. അങ്ങനെയാണ് ഇഷ്ടം പറഞ്ഞത

രാത്രി ഒന്നര വരെ കോളിങ്ങും ചാറ്റിങ്ങുമൊക്കെയായിരുന്നു. മൂന്ന് മാസം ഉറക്കമില്ലായിരുന്നു. എനിക്കാണേല്‍ ഇവളെ കെട്ടിയേ പറ്റൂ. മൂന്ന് മാസത്തെ പ്രണയമെന്ന് കേട്ടപ്പോള്‍ ഇവര്‍ അധികം ഒരുമിച്ച് പോവില്ലെന്ന തരത്തിലുള്ള കമന്റുകളൊക്കെ കേള്‍ക്കേണ്ടി വന്നിരുന്നുവെന്ന് പാര്‍വതി വിജയ് പറയുന്നു. ഇപ്പോള്‍ 5 മാസം കഴിഞ്ഞു. കുഴപ്പമൊന്നുമില്ലാതെ പോവുന്നുണ്ട്.

അരുണിന് അമ്മ പെണ്ണാലോചിച്ചിരുന്ന സമയമായിരുന്നു അത്. ഇവളുടെ ഫോട്ടോ കാണിച്ച് കൊടുത്തിരുന്നു. അച്ഛനും അമ്മയും ലവ് മാര്യേജാണ്. ഏത് പെണ്‍കുട്ടിയെ കൊണ്ടുവന്നാലും അവര്‍ വീട്ടില്‍ കയറ്റും. ഇത് സെറ്റാവുകയാണെങ്കില്‍ നോക്കിക്കോളൂയെന്നായിരുന്നു അമ്മയുടെ മറുപടി. സുഹൃത്തിനൊപ്പം പോയി താലി വാങ്ങി നാളെയാണ് കല്യാണമെന്ന് പറഞ്ഞപ്പോഴാണ് അമ്മയ്ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. എല്ലാം അമ്മയെ കാണിച്ചിരുന്നു. പുലര്‍ച്ചെയായിരുന്നു എല്ലാം പ്ലാന്‍ ചെയ്തത്. അതിരാവിലെ പോയാണ് അമ്മാവന്‍മാരോടെല്ലാം അനുഗ്രഹം വാങ്ങിയത്. വിവാഹം കഴിഞ്ഞ് നേരെ വീട്ടിലേക്കാണ് പോയത്. അരുണിന്‍രെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും താരദമ്പതികള്‍ പറയുന്നു. 

   
parvathy and arun about thier marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES