Latest News

സീ കേരളം കുടുംബം അവാര്‍ഡുകള്‍ക്കായുള്ള വോട്ടിംഗ് വാന്‍ കുടുംബശ്രീ ശാരദ സീരിയല്‍ താരങ്ങളായ മെര്‍ഷീന നീനുവും പ്രബിനും ഫ്‌ലാഗ് ഓഫ് ചെയ്തു 

Malayalilife
 സീ കേരളം കുടുംബം അവാര്‍ഡുകള്‍ക്കായുള്ള വോട്ടിംഗ് വാന്‍ കുടുംബശ്രീ ശാരദ സീരിയല്‍ താരങ്ങളായ മെര്‍ഷീന നീനുവും പ്രബിനും ഫ്‌ലാഗ് ഓഫ് ചെയ്തു 

ദം പ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സീ കേരളം കുടുംബം അവാര്‍ഡ്‌സ് 2024 നു മുന്നോടിയായി, പ്രമുഖ വിനോദ ടെലിവിഷന്‍ ചാനലായ സീ കേരളം തങ്ങളുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ താരങ്ങളെയും സീരിയലുകളും തിരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുന്നു. ഇതിനായി ചാനല്‍ വോട്ടിംഗ് ക്യാമ്പയിനിനു തുടക്കം കുറിച്ചു.

പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ നായകന്‍, ജനപ്രിയ നായിക, ജനപ്രിയ സീരിയല്‍, ജനപ്രിയ വില്ലന്‍, ജനപ്രിയ സീരിയല്‍ ദമ്പതികള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി വോട്ട്  ചെയ്തു തിരഞ്ഞെടുക്കാം. സീ കേരളം വെബ്സൈറ്റിലൂടെയും (https://zkka2024.zee5.com) പ്രത്യേക ക്യുആര്‍ കോഡിലൂടെയും വോട്ടിംഗ് സാധ്യമാക്കിയിട്ടുണ്ട്.

വളരെ ലളിതമായി പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനായി സീ കേരളം പ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു 'വോട്ടിംഗ് വാന്‍' ഫ്‌ലാഗ് ഓഫ് ചെയ്തു. വാനില്‍ സജ്ജീകരിച്ചിട്ടുള്ള ക്യു ആര്‍ കോഡ് വഴി വോട്ടുചെയ്യാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വോട്ടിംഗ് വാന്‍ കേരളത്തില്‍ അ ങ്ങോളമിങ്ങോളം സഞ്ചരിക്കും. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സീരിയലായ കുടുംബശ്രീ ശാരദയിലെ നായികാ നായകന്മാരായ മെര്‍ഷീന നീനുവും പ്രബിനും ചേര്‍ന്നാണ് വോട്ടിംഗ് വാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. സീ കേരളം ചാനലിലൂടെ തങ്ങളെ രസിപ്പിക്കുന്ന നിരവധി അഭിനേതാക്കളില്‍ നിന്നും സീരിയലുകളില്‍ നിന്നും മികച്ചവ തിരഞ്ഞെടുത്തത്  വോട്ട് ചെയ്യണമെന്ന്  വാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിച്ച നീനുവും പ്രബിനും പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു.

വോട്ടിംഗ് ആഗസ്ത് അവസാനം വരെ തുടരും. വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയായ ശേഷം വിധികര്‍ത്താക്കള്‍ വിജയികളെ പ്രഖ്യാപിക്കും. കേരളത്തിലുടനീളമുള്ള പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.

ZEE KERALA SERIAL VOTING

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES