Latest News

ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ മരപ്പാവകളല്ല; അസഭ്യം പറഞ്ഞവന് കിടിലൻ പണികൊടുത്തത് മഞ്ജു പത്രോസ്

Malayalilife
ഇങ്ങനെ  കേട്ട് കൊണ്ടിരിക്കാൻ  മരപ്പാവകളല്ല; അസഭ്യം പറഞ്ഞവന്  കിടിലൻ പണികൊടുത്തത്  മഞ്ജു പത്രോസ്

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് നേരെ അസഭ്യവർഷം നടത്തിയവന് എട്ടിന്റെ പണികൊടുത്തത് മഞ്ജു ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ താരം സോഷ്യൽ മീഡിയയിൽ ഒരാളെ അറിയുമോ എന്ന് ചോദിച്ച് പോസ്റ്റ് ചെയ്തിരുന്നു.  'ഈ മഹാനുഭാവനെ അറിയുന്നവർ ആരെങ്കിലും ഉണ്ടോ??. ഉണ്ടെങ്കിൽ കോൺടാക്ട് കിട്ടുമോ എന്നും  സംഭവം എന്താണെന്ന് വഴിയേ എല്ലാവരെയും അറിയിക്കും. എന്നുമായിരുന്നു താരം  സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നതും.

അലയൻസ് എന്ന പ്രോഗാമിൽ അഭിനയിച്ചു വരുകയാണ് താരം. അളിയൻസിന്റെ  91 മത്തെ എപ്പിസോഡായ നാത്തൂൻസ് കിച്ചൻ എന്ന എപ്പിഡോഡിൽ ഒരു കക്ഷി  തന്നെ മോശമായി പരാമര്ഷിച്ച കൊണ്ട് കമന്റ് ചെയ്തിരുന്നു എന്നാണ് താരം പറഞ്ഞിരുന്നത്. തനിക്ക് പറയാൻ പോലും കഴിയാത്ത വിധത്തിലുള്ള കമന്റായിരുന്നു വന്നത് എന്നും  ഇതേ തുടർന്ന് പോലീസ് സ്റ്റേഷനിൽ അയാൾക്ക് എതിരെ  പരാതി നൽകിയിരിക്കുകയാണ് എന്നും മഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ് . തുടർന്ന്  ഉടൻ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ഇത്തരം അനുഭവങ്ങൾക്ക്   നിങ്ങൾക്കോ നിങ്ങളുടെ കുടുംബങ്ങൾക്കോ എല്ലാം തന്നെ ഉണ്ടാകാവുന്നതാണ്. കുടുംബം നോക്കുന്നതിന് ഭാഗമായി ജോലി ചെയ്യുന്ന തനിക്ക് എതിരെ അസഭ്യ വർഷം നടത്താൻ താൻ ആർക്കും അധികാരം നൽകിയിട്ടില്ല എന്നും ആരും അതിന് മുതിരുകയും വേണ്ട എന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കെട്ടികൊണ്ടിരിക്കുന്ന നമ്മൾ മരപ്പാവകൾ അല്ല എന്നും  ഇങ്ങനെ ഉള്ള പ്രവർത്തികൾ ചെയ്യരുതെന്നുമാണ് താരം സോഷ്യൽ മീഡിയയിലൂടെ ഏവരെയും അറിയിച്ചിരിക്കുന്നത്.



 

I am not wooden puppets to be heard like this said manju pathrose

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക