ബിഗ് ബോസ് സീസണ്‍3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ. ഷോയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സൂര്യ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നടി ഐശ്വര്യ റായ് ബച്ചനോടുള്ള രൂപസാദ്യശ്യമായിരുന്നു താരത്തെ പ്രേക്ഷകരുടെ ഇടയില്‍ ആദ്യം ശ്രദ്ധേയയാക്കിയത്. ബിഗ് ബോസ് സീസണ്‍ 3 ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന മത്സരാര്‍ഥി കൂടിയായിരുന്നു സൂര്യ.
90ാം ദിവസമായിരുന്നു ഷോയില്‍ നിന്ന് പുറത്ത് പോകുന്നത്.. താരത്തിന്റെ പുറത്ത് പോക്ക് പ്രേക്ഷകരേയും മത്സരാര്‍ഥികളേയും ഞെട്ടിച്ചിരുന്നു.13ാം ആഴ്ചയിലായിരുന്നു പുറത്തു പോയത്. രമ്യ പണിക്കരും സൂര്യയ്‌ക്കൊപ്പം ആ ആഴ്ച ഷോയില്‍ നിന്ന് പുറത്തായിരുന്നു. ഇരുവരും പുറത്ത് പോയി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷോ നിര്‍ത്തി വയ്ക്കുകയായിരുന്നു. രമ്യ മണിക്കുട്ടനൊപ്പവും സൂര്യ മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പവുമാണ് നാട്ടിലെത്തിയത്.
ഗെയിമിന്റെ ഭാഗമായിരുന്നപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഒത്തിരിയേറെ അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകേണ്ടി വന്ന മത്സരാര്‍ഥിയാണ് സൂര്യ. ബിഗ് ബോസ് വീടിനുള്ളിലെ സൂര്യയുടെ പല പ്രവൃത്തികളും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എന്നാല്‍ പുറത്തെത്തിയതിന് ശേഷവും ഗെയിമില്‍ നിന്ന് പുറത്തായിട്ടും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു.
ഇത്തരം ആക്രമണങ്ങളോട് വൈകാരികമായി പ്രതികരിച്ച സൂര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മറ്റ് താരങ്ങളുടെ ഫാന്‍സ് ആര്‍മിക്കെതിരെ പരാതി നല്‍കുമെന്നും പറഞ്ഞിരുന്നു. 'മറ്റ് ആര്‍മികളില്‍ നിന്ന് ഞാനും എന്റെ കുടുംബവും ഇപ്പോഴും സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇനി നിങ്ങള്‍ക്ക് കാണേണ്ടത് എന്റെ മരണമാണോ?' സൂര്യയുടെ വാക്കുകളാണിത്. മറ്റൊരു സ്റ്റോറിയില്‍ ദയവു ചെയ്ത് തന്നെ സ്‌നേഹിക്കുന്നവര്‍ ആരുടെയും അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുതെന്നും അവര്‍ അറിയാത്ത കാര്യമായിരിക്കുമെന്നും സൂര്യ പറഞ്ഞു.
ഇതിനു പിന്നാലെ താന്‍ സൈബര്‍ ഇടങ്ങളില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കുകയാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിതാ, ദിവസങ്ങള്‍ക്കു ശേഷം സൂര്യ ഒരു കിടിലം വാര്‍ത്തയുമായി ഇന്‍സ്റ്റഗ്രാമില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി നാലു സിനിമകള്‍ തനിക്ക് ലഭിച്ചുവെന്ന സന്തോഷ വാര്‍ത്തയാണ് സൂര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.